ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള സിംബാബ്‌വെ ടീമിനെ പ്രഖ്യാപിച്ചു
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള സിംബാബ്‌വെ ടീമിനെ പ്രഖ്യാപിച്ചു. ബംഗ്ലാദേശിനും ഇന്ത്യക്കുമെതിരായ പരമ്പര നഷ്ടമായ സിംബാബ്‌വെയുടെ പേസർ ബ്ലെസിംഗ് മുസറബാനി ടീമിൽ തിരിച്ചെത്തിയതാണ് ശ്രദ്ധേയം.
ഫിറ്റ്‌നെസ് വീണ്ടെടുത്ത 25-കാരൻ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളും കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓസ്‌ട്രേലിയയിലെ ടൗൺവില്ലിലുള്ള ടോണി അയർലൻഡ് സ്റ്റേഡിയത്തിൽ ഓഗസ്റ്റ് 28 ന് പരമ്പര ആരംഭിക്കും. 33 ഏകദിനങ്ങളിൽ സിംബാബ്‌വെയെ പ്രതിനിധീകരിച്ച ബ്ലെസിംഗ് മുസാറബാനി 46 വിക്കറ്റുകളാണ് ഇതുവരെ നേടിയിരിക്കുന്നത്.
മുസാറബാനി ടീമിൽ തിരിച്ചെത്തുന്നുണ്ടെങ്കിലും സ്ഥിരം ക്യാപ്റ്റൻ ക്രെയ്ഗ് എർവിൻ പരിക്കിൽ നിന്ന് ഇതുവരെ മോചിതനായിട്ടില്ലാത്തതിനാൽ ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ ഉണ്ടാവില്ല. ക്രെയ്ഗ് എർവിന്റെ അഭാവത്തിൽ റെജിസ് ചകബ്വയാണ് സിംബാബ്‌വെയെ നയിക്കുക.
സിംബാബ്‌വെ ടീം: റെജിസ് ചകബ്‌വ (ക്യാപ്റ്റൻ), റയാൻ ബർൾ, ബ്രാഡ് ഇവാൻസ്, ലൂക്ക് ജോങ്‌വെ, ഇന്നസെന്റ് കൈയ, തകുദ്‌സ്വനാഷെ കൈറ്റാനോ, ക്ലൈവ് മദാൻഡെ, വെസ്‌ലി മധെവെരെ, തടിവാനഷെ മരുമാനി, ടോണി മുൻയോംഗ, ൻചാർബാനി, ബ്ലെസിംഗ് സിക്കന്ദർ റാസയും ഷോൺ വില്യംസ്






































