മാർക്കസ് സ്റ്റോയിനിസിന് പകരക്കാരനായി അയർലൻഡ് താരം പോൾ സ്റ്റിർലിംഗ് സതേൺ ബ്രേവിൽ
മാർക്കസ് സ്റ്റോയിനിസിന് പകരക്കാരനായി അയർലൻഡ് താരം പോൾ സ്റ്റിർലിംഗിനെ ടീമിലെത്തിച്ച് സതേൺ ബ്രേവ്. ക്രിക്കറ്റ് അയർലൻഡ് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് താരത്തിന് നൽകിയതോടെയാണ് തുടർച്ചയായ രണ്ടാം വർഷവും ദി ഹൺഡ്രഡ് ടൂർണമെന്റിലേക്ക് സ്റ്റെർലിംഗ് എത്തുന്നത്.
31 കാരനായ സ്റ്റിർലിംഗ് അടുത്തിടെ ടി20യിൽ 3,000 റൺസ് തികയ്ക്കുന്ന നാലാമത്തെ കളിക്കാരനായി മാറിയിരുന്നു. കഴിഞ്ഞ വർഷം ദി ഹൺഡ്രഡിറിന്റെ ഫൈനലിൽ പ്ലെയർ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ട താരം കൂടിയാണ് പോൾ സ്റ്റിർലിംഗ്.
2009-ൽ തന്റെ അന്താരാഷ്ട്ര ടി20 അരങ്ങേറ്റം കുറിച്ച പോൾ സ്റ്റിർലിംഗ് അയർലൻഡിനായി ഇതുവരെ 114 ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 28.67 ശരാശരിയിലും 134.84 സ്ട്രൈക്ക് റേറ്റിലും 3,011 റൺസാണ് താരത്തിന്റെ മൊത്തം സമ്പാദ്യം. ദേശീയ ചുമതലകളിലേക്ക് വിളിക്കപ്പെട്ട ഓസ്ട്രേലിയയുടെ മാർക്കസ് സ്റ്റോയിനിസിന്റെ പകരക്കാരനായാണ് സ്റ്റിർലിംഗ് ബ്രേവിലേക്ക് എത്തുന്നത്.






































