പരിക്കേറ്റ സ്റ്റാര്‍ പേസര്‍ ഷഹീന് ഷാ അഫ്രീദി പുറത്ത്, ഏഷ്യാ കപ്പിനുണ്ടാവില്ലെന്ന് സ്ഥിരീകരണം
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് മുമ്പ് കനത്ത തിരിച്ചടി നേരിട്ട് പാകിസ്ഥാന്. പരിക്കേറ്റ സ്റ്റാര്‍ പേസര്‍ ഷഹീന് ഷാ അഫ്രീദി ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുമ്പേ പുറത്തായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. താരത്തിന് ഏഷ്യാ കപ്പിന്റെ ഇത്തവണത്തെ എഡിഷനിൽ കളിക്കാനാവില്ലെന്ന് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചു.
പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ മെഡിക്കല്‍ സംഘം നാല് മുതല്‍ ആറ് ആഴ്ച വരെ വിശ്രമമാണ് ഷഹീന് ഷാ അഫ്രീദിക്ക് നിര്‍ദേശിച്ചിരിക്കുന്നത്. ഏഷ്യാ കപ്പിന് പുറമെ ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പരയും താരത്തിന് നഷ്ടമാകും.
ഒക്ടോബറിൽ ന്യൂസിലൻഡിനെതിരായ ടി20 ത്രിരാഷ്ട്ര പരമ്പരയിലൂടെ താരം വീണ്ടും ക്രിക്കറ്റിലേക്ക് തുടർന്ന് ഓസ്ട്രേലിയയിൽ നടക്കുന്ന ഐസിസി ടി20 ലോകകപ്പിലും അഫ്രീദിയുടെ സാന്നിധ്യമുണ്ടാവും. ഏഷ്യാ കപ്പില്‍ ടീം ഇന്ത്യക്കെതിരെ ഏറ്റവും നിര്‍ണായകമാകും എന്ന് കരുതിയ പാക് ഇടംകൈയന്‍ പേസറാണ് ഷഹീന് ഷാ അഫ്രീദി.
സമീപകാലത്ത് ഇംഗ്ലണ്ടിലടക്കം ഇടംകൈയന്‍ പേസര്‍മാര്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് കനത്ത ഭീഷണി സൃഷ്ടിച്ചിരുന്നു. ഗോളില്‍ ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിനിടെയാണ് ഷഹീന്റെ വലത് കാല്‍മുട്ടിലെ ലിഗമെന്റിന് പരിക്കേറ്റത്.






































