Cricket Cricket-International Top News

ഇന്ത്യയ്‌ക്കെതിരായ പരമ്പര കളിക്കാനാവില്ലെന്ന് ക്യാപ്റ്റൻ ഹെതർ നൈറ്റ്

August 19, 2022

author:

ഇന്ത്യയ്‌ക്കെതിരായ പരമ്പര കളിക്കാനാവില്ലെന്ന് ക്യാപ്റ്റൻ ഹെതർ നൈറ്റ്

ഈ വർഷം സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ഇന്ത്യയ്‌ക്കെതിരായ ഏകദിന, ടി20 പരമ്പരകളിൽ കളിക്കാനാവില്ലെന്ന് അറിയിച്ച് ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹെതർ നൈറ്റ്. ഹിപ് സർജറിക്ക് താരം ഒരുങ്ങുന്നതിനാലാണ് വരാനിരിക്കുന്ന പരമ്പരയിൽ തന്റെ സാന്നിധ്യമുണ്ടാവില്ലെന്ന് താരം സ്ഥിരീകരിച്ചത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കിടെ ഇടുപ്പിന് പരിക്കേറ്റ താരത്തിന് 2022 ലെ പ്രധാനപ്പെട്ട കോമൺവെൽത്ത് ഗെയിംസും നഷ്‌ടമായിരുന്നു. താൻ ഇടുപ്പ് ശസ്ത്രക്രിയയ്ക്ക് വിധേയയായെന്നും ഇന്ത്യക്കെതിരായ പരമ്പര നഷ്ടമാകുമെന്നും 31കാരിയായ താരം വ്യക്തമാക്കി. ഇന്ത്യയ്‌ക്കെതിരെ മാത്രമല്ല, ഒക്ടോബറിൽ ആരംഭിക്കുന്ന വനിതാ ബിഗ് ബാഷ് ലീഗും ഹെതർ നൈറ്റിന് നഷ്ടപ്പെടമാവുമെന്നാണ് അറിയാൻ കഴിയുന്നത്.

എന്നാൽ ഈ വർഷം അവസാനത്തോടെ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്താനാണ് താൻ ലക്ഷ്യമിടുന്നതെന്നും ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് നായിക വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര സെപ്റ്റംബർ 10 ന് ആരംഭിക്കും. ടി20 പരമ്പര പൂർത്തിയാക്കി പൊടിതട്ടിയ ശേഷം ഏകദിന മത്സരങ്ങളും അരങ്ങേറും.

Leave a comment