ഇന്റർനാഷണൽ ലീഗ് ടി20; ടീമിനെ പ്രഖ്യാപിച്ച് ഷാർജ വാരിയേഴ്‌സ്
ഇന്റർനാഷണൽ ലീഗ് ടി20യുടെ വരാനിരിക്കുന്ന ആദ്യ പതിപ്പിനായുള്ള ടീമിനെ പ്രഖ്യാപിച്ച് ഷാർജ വാരിയേഴ്‌സ്. ഇംഗ്ലണ്ടിന്റെ സ്റ്റാർ ഓൾറൗണ്ടർ മൊയിൻ അലി ഉൾപ്പെടെയുള്ള പ്രഗൽഭരായ താരങ്ങളാണ് ടീമിനായി ഇത്തവണ അണിനിരക്കുന്നത്.
മോയിൻ അലിയെ കൂടാതെ ഡേവിഡ് മലാൻ, എവിൻ ലൂയിസ്, മുഹമ്മദ് നബി, ക്രിസ് വോക്സ് എന്നിവരുൾപ്പെടെയുള്ള ചില വലിയ താരങ്ങളെയും ടീമിലെത്തിക്കാൻ ഷാർജ വാരിയേഴ്‌സിന് സാധിച്ചിട്ടുണ്ട്. ഇന്ത്യ ആസ്ഥാനമായുള്ള നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയായ കാപ്രി ഗ്ലോബലിന്റെ ഉടമസ്ഥതയിലുള്ളതാണ് വാരിയേഴ്‌സ് ഫ്രാഞ്ചൈസി.
ഫ്രാഞ്ചൈസി ഉടൻ തന്നെ നാല് യുഎഇ കളിക്കാരെ ഡ്രാഫ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ കളിയിലും ഒമ്പത് വിദേശ കളിക്കാരെ പങ്കെടുപ്പിക്കാൻ ഇന്റർനാഷണൽ ലീഗ് ടി20 അനുവദിക്കുമെന്നതാണ് പ്രത്യേകത.
ഇതുവരെയുള്ള ഷാർജ വാരിയേഴ്‌സ് ടീം:
മൊയിൻ അലി (ഇംഗ്ലണ്ട്), ഡേവിഡ് മലൻ (ഇംഗ്ലണ്ട്), എവിൻ ലൂയിസ് (ഡബ്ല്യുഐ), മുഹമ്മദ് നബി (എഎഫ്‌ജി), ക്രിസ് വോക്‌സ് (ഇംഗ്ലണ്ട്), നൂർ അഹമ്മദ് (എഎഫ്‌ജി), റഹ്മാനുള്ള ഗുർബാസ് (എഫ്ജി), നവീൻ- ഉൾ-ഹഖ് (എഫ്ജി), ടോം കോഹ്ലർ-കാഡ്മോർ (ഇംഗ്ലണ്ട്), ക്രിസ് ബെഞ്ചമിൻ (ഇംഗ്ലണ്ട്), ഡാനി ബ്രിഗ്സ് (ഇംഗ്ലണ്ട്), മാർക്ക് ദയാൽ, ബിലാൽ ഖാൻ (ഒമാൻ), ജെജെ സ്മിത്ത് (നമീബിയ)






































