Cricket Cricket-International Top News

സിഡ്‌നി സിക്‌സേഴ്‌സിന്റെ ഓഫർ നിരസിച്ച് ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്

August 18, 2022

author:

സിഡ്‌നി സിക്‌സേഴ്‌സിന്റെ ഓഫർ നിരസിച്ച് ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്

വരാനിരിക്കുന്ന ബിഗ് ബാഷ് ലീഗ് (ബിബിഎൽ) സീസണിൽ സിഡ്‌നി സിക്‌സേഴ്‌സിന്റെ ഓഫർ നിരസിച്ച് ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്. ഈ വർഷാവസാനം ഓസ്‌ട്രേലിയയുടെ ടെസ്റ്റ് സമ്മർ സീസണിന് ശേഷം വിശ്രമം ആവശ്യമാണെന്ന വാദം പറഞ്ഞാണ് മുൻ ഓസീസ് നായകൻ ഓഫർ നിരസിച്ചിരിക്കുന്നത്.

ടീമിൽ ഇടം നേടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും യുവതാരങ്ങൾക്ക് വഴിയൊരുക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും സ്റ്റീവ് സ്മിത്ത് കൂട്ടിച്ചേർക്കുകയും ചെയ്‌തു. ഈ സീസണിലെ 18 കളിക്കാരുടെ പട്ടികയിൽ ഒരു യുവതാരത്തെ ഉൾപ്പെടുത്തുകയോ അല്ലെങ്കിൽ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റനെ നിലനിർത്തുകയോ ചെയ്യാൻ സിഡ്‌നി സിക്‌സേഴ്‌സിന് കഴിയും.

ഓഗസ്റ്റ് 28-ന് നടക്കാനിരിക്കുന്ന ബിബിഎല്ലിന്റെ വരാനിരിക്കുന്ന ഡ്രാഫ്റ്റിലെ സ്മിത്തിന്റെ പിൻമാറ്റം റിക്രൂട്ട്‌മെന്റ് തീരുമാനങ്ങളെയും സ്വാധീനിച്ചേക്കാമെന്നാണ് വിലയിരുത്തൽ. 229 ടി20 മത്സരങ്ങൾ കളിച്ച അനുഭവ സമ്പത്തുള്ള സ്മിത്ത് ഇതുവരെ കുട്ടിക്രിക്കറ്റിൽ ഒരു സെഞ്ചുറിയുടേയും 21 അർധസെഞ്ചുറികളുടേയും അകമ്പടിയോടെ 4,724 റൺസാണ് നേടിയിരിക്കുന്നത്. ഓൾറൌണ്ടറായ താരം 54 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഫോർമാറ്റിൽ അദ്ദേഹത്തിനുണ്ട്.

Leave a comment