യുഎഇ ഇന്റർനാഷണൽ ലീഗ് ടി20 ലീഗിനായുള്ള ടീമിനെ പ്രഖ്യാപിച്ച് ദുബായ് ക്യാപിറ്റൽസ്
യുഎഇ ഇന്റർനാഷണൽ ലീഗ് ടി20യുടെ ഉദ്ഘാടന പതിപ്പിനായി വെസ്റ്റ് ഇന്ത്യൻ പവർ ഹിറ്റർ റോവ്മാൻ പവലിനെയും ശ്രീലങ്കൻ വൈറ്റ് ബോൾ ക്യാപ്റ്റൻ ദസുൻ ഷനകയെയും ടീമിലെത്തിച്ച് ജിഎംആർ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ദുബായ് ക്യാപിറ്റൽസ്.
ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസിയായ ഡൽഹി ക്യാപിറ്റൽസിന്റെ സഹ ഉടമ കൂടിയായ ജിഎംആർ ഗ്രൂപ്പ് വിൻഡീസ് ഓൾറൗണ്ടർ ഫാബിയൻ അലൻ, അഫ്ഗാൻ സ്പിൻ താരം മുജീബ് ഉർ റഹ്മാൻ, ഫോമിലുള്ള സിംബാബ്‌വെ ഓൾറൗണ്ടർ സിക്കന്ദർ റാസ, ശ്രീലങ്കൻ പേസർ ദുഷ്മന്ത ചമീര എന്നിവരെയും ടൂർണമെന്റിനായി ടീമിലെത്തിച്ചിട്ടുണ്ട്. റോവ്മാൻ പവൽ, ദസുൻ ഷനക എന്നിവരെ കൂടാതെ ഭാനുക രാജപക്‌സെയും ദുബായ് ക്യാപിറ്റൽസിനായി അണിനിരക്കും.
ദുബായ് ക്യാപിറ്റൽസ് സ്ക്വാഡ്: റോവ്മാൻ പവൽ, ഹസ്രത്തുള്ള സസായി, ഡാനിയൽ ലോറൻസ്, ജോർജ് മുൻസി, ഭാനുക രാജപക്‌സെ, നിരോഷൻ ഡിക്ക്‌വെല്ല, സിക്കന്ദർ റാസ, ദസുൻ ഷനക, ഫാബിയൻ അലൻ, ഇസുരു ഉദാന, മുജീബ് ഉർ റഹ്മാൻ, ദുഷ്മന്ത ചമീര, ഫ്രെഡ് ക്ളാസ്സെൻ, ഫ്രെഡ് ക്ലാസ്സെൻ.






































