സർപ്രൈസ് ട്രാൻസ്ഫറിനൊരുങ്ങി മുൻ ടോട്ടനം താരം ഡെലെ അലി
സർപ്രൈസ് ട്രാൻസ്ഫറിനൊരുങ്ങി മുൻ ടോട്ടനം താരം ഡെലെ അലി. 26 വയസ് മാത്രമുള്ള ഈ മിഡ്ഫീൽഡർ യൂറോപ്പിലെ ടോപ് ലീഗുകൾക്ക് പുറത്തേക്ക് നീങ്ങുമെന്നാണ് സൂചനകൾ. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് എവർട്ടൺ താരമായ അലി തുർക്കി ക്ലബ് ബെസിക്റ്റാസിലേക്ക് ചേക്കേറുമെന്നാണ് പുറത്തുവരുന്ന വിവരം.
പോയ ജനുവരിയിലാണ് അലി എവർട്ടനിലെത്തുന്നത്. എന്നാൽ കേവലം 13 മത്സരങ്ങളാണ് താരത്തിന് എവർട്ടൻ ജേഴ്സിയിൽ കളിക്കാനായത്. മിക്കവാറും മത്സരങ്ങളിൽ പകരക്കാരുടെ ബെഞ്ചിലാണ് അലിയുടെ സ്ഥാനം. ഈ സാഹചര്യത്തിൽ കൂടുതൽ കളിസമയം നേടിയെടുക്കുക എന്ന ലക്ഷ്യമാണ് അലിയുടെ മനസിലുള്ളത്. ഒപ്പം ഖത്തർ ലോകകപ്പിനായി ഇംഗ്ലണ്ട് ടീമിൽ ഇടംനേടുകയെന്ന ഉദ്ദേശവും താരത്തിനുണ്ട്.
അലിയെ വിട്ടുനൽകാൻ എവർട്ടണിന്റെ ഭാഗത്തുനിന്നും പ്രശ്നങ്ങളൊന്നുമില്ല. ആയതിനാൽ ഭാവിയെ പറ്റി ഡെലെയ്ക്ക് ഉടൻ തീരുമാനമെടിക്കാനുമാവും. അതേസമയം ബെസിക്റ്റാസ് എത്രയും വേഗം ഇംഗ്ലണ്ട് താരത്തിനെ ക്ലബിലെത്തിക്കാനുള്ള നീക്കങ്ങളിലാണ്.






































