ദക്ഷിണാഫ്രിക്കൻ ടി20 ലീഗിൽ പുതിയ ഫ്രാഞ്ചൈസിക്ക് പേരിട്ട് സൺറൈസേഴ്സ്
ദക്ഷിണാഫ്രിക്കൻ ടി20 ലീഗിൽ പുതിയ ഫ്രാഞ്ചൈസി വാങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദ് അവരുടെ ടീമിന് സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പ് എന്ന് പേരിട്ടു. പോർട്ട് എലിസബത്ത് ആസ്ഥാനമായുള്ള ഫ്രാഞ്ചൈസിയുടെ പേര് ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഉദ്ഘാടന സീസണിന് മുന്നോടിയായി എയ്ഡൻ മാർക്രമുമായി ടീം കരാറിലെത്തിയിട്ടുണ്ട്. . ഐപിഎൽ 2022ലെ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിലും ഈ 27-കാരൻ ഉണ്ടായിരുന്നു. വലംകൈയ്യൻ ബാറ്റ്സ്മാൻ 14 മത്സരങ്ങളിൽ നിന്ന് 381 റൺസ് നേടിയെങ്കിലും മത്സരത്തിന്റെ പ്ലേഓഫിലേക്ക് യോഗ്യത നേടാൻ ഹൈദരാബാദിനായില്ലായിരുന്നു.
14 കളികളിൽ നിന്ന് 12 പോയിന്റുമായി ഹൈദരാബാദ് ലീഗിൽ എട്ടാം സ്ഥാനത്താണ് ടൂർണമെന്റ് അവസാനിപ്പിച്ചത്. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്സ്, ലഖ്നൗ സൂപ്പർ ജയന്റ്സ്, രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകൾക്കും ലീഗിലെ വിവിധ ടീമുകളിൽ ഓഹരിയുണ്ട്.






































