തിലോ കെഹ്റർ വെസ്റ്റ്ഹാമിലേക്ക്. നവാസിൻ്റെയും ഡിനാ എബിംബെയുടെയും കൂടുമാറ്റം ഉടനെയുണ്ടാകും.
പിഎസ്ജിയുടെ ജർമൻ സെൻ്റർബാക്ക് ആയ തിലോ കെഹ്റെറുമായി വെസ്റ്റ്ഹാം കരാറിലെത്തി. താരം വരും മണിക്കൂറിൽ മെഡിക്കൽ പൂർത്തീകരിക്കുവാൻ വേണ്ടി ലണ്ടനിൽ എത്തും. സ്പാനിഷ് ക്ലബ്ബ് ആയ സേവിയ്യയും താരത്തിനായി രംഗത്ത് ഉണ്ടായിരുന്നുവെങ്കിലും ഈ ഒരു റെയ്സിൽ വിജയിച്ചത് വെസ്റ്റ്ഹാമാണ്. ഇന്നലെ നടന്ന ചർച്ചയിൽ കെഹ്റർ വെസ്റ്റ്ഹാമുമായി വ്യക്തിഗത നിബന്ധനകളിൽ ധാരണയിൽ എത്തിയിരുന്നു. ഇപ്പൊൾ എന്തായാലും ഈ ഒരു ഡീൽ ഏറെക്കുറെ പൂർത്തിയായിരിക്കുകയാണ്. ഇനിയൊരു ഒഫീഷ്യൽ അന്നൗൺസ്മെൻ്റിൻ്റെ ആവശ്യകത മാത്രമേ ബാക്കിയുള്ളൂ. 2018 ലാണ് ജർമൻ ക്ലബ് ആയ ഷാൽക്കെയിൽ നിന്നും കെഹ്റർ പിഎസ്ജിയിൽ എത്തിയത്. 85 മത്സരങ്ങളിൽ പിഎസ്ജിക്കായി ബൂട്ട് കെട്ടിയ താരം 4 ഗോളുകളും നേടി. ജർമൻ ദേശീയ ടീമിനായി 20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
അതോടൊപ്പം ഡിന എബിംബെ, കെയ്ലർ നവാസ് എന്നിവരുടെ ട്രാൻസ്ഫർ പൂർത്തീകരിക്കുവാൻ വേണ്ടിയുള്ള തിടുക്കത്തിലാണ് പിഎസ്ജി. നിലവിൽ എബിംബെയുമായി ചർച്ച നടത്തിക്കൊണ്ടിരിക്കുന്നത് ജർമൻ ക്ലബ് ആയ ഫ്രാങ്ക്ഫെർട് ആണ്. കെയ്ലർ നവാസ് നപോളിയിലേക്ക് പോകാൻ ആണ് സാധ്യത കൂടുതൽ. എന്തുതന്നെയായാലും ഇരുവരുടെയും ഡീൽ ഉടനെതന്നെയുണ്ടാവും. എബിംബെ 10 മത്സരങ്ങളിലും നവാസ് 71 മത്സരങ്ങളിലും പിഎസ്ജിക്കായി ബൂട്ട് കെട്ടിയിട്ടുണ്ട്.






































