റൊണാൾഡോയ്ക്ക് പകരക്കാരൻ ആയി മത്തെയുസ് കുഞ്ഞയെ നോട്ടമിട്ട് യുണൈറ്റഡ്.
മികച്ചൊരു സെൻ്റർ ഫോർവേഡിനായുള്ള തിരച്ചിലിൽ ആണ് യുണൈറ്റഡ്. നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടെങ്കിലും അദ്ദേഹം യുണൈറ്റഡിൽ തന്നെ തുടരുമോ എന്നുള്ള കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. ടീം വിടാൻ തന്നെയാണ് റൊണാൾഡോയ്ക്ക് താൽപര്യം. യുണൈറ്റഡ് വിടുകയാണെങ്കിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ഏതെങ്കിലും ക്ലബ്ബിനെ ആയിരിക്കും ക്രിസ്റ്റ്യാനോ തിരഞ്ഞെടുക്കുക. എന്തുതന്നെയായാലും യുണൈറ്റഡ് മികച്ചൊരു സ്ട്രൈക്കറിനു വേണ്ടിയുള്ള തിരച്ചിലിൽ ആണ്. നിലവിൽ മത്തെയുസ് കുഞ്ഞക്ക് അത്‌ലറ്റികോയുമായി കരാർ ഉണ്ടെങ്കിലും താരത്തിന് അവിടെ അവസരങ്ങൾ കുറവാണ്. മൊറാറ്റ, ഫെലിക്സ്,ഗ്രീസ്മൻ എന്നിവർക്ക് ആണ് സിമിയോണി അവിടെ പ്രഥമ പരിഗണന നൽകുന്നത്. അതുകൊണ്ടുതന്നെ ക്ലബ് വിടാനാണ് കുഞ്ഞക്കും താൽപര്യം.
കുറച്ച് ദിവസങ്ങളായി യുണൈറ്റഡ് കുഞ്ഞയുടെ ഏജൻ്റ്സുമായി ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. പക്ഷേ ഇതുവരെ അത്ലറ്റികോയുമായി ഒരു ധാരണയിൽ എത്താൻ യുണൈറ്റഡിന് സാധിച്ചിട്ടില്ല. അത്ലറ്റികോ ഇപ്പോഴും അവരുടെ സ്റ്റാൻഡിൽ ഉറച്ചുനിൽക്കുകയാണ്. അവർക്ക് തങ്ങളുടെ വേജ്ബിൽ കുറക്കേണ്ടതുണ്ട്. അതിനാൽ 50 മില്യൺ യൂറോയിൽ കൂടുതലാണ് അവർ കുഞ്ഞയ്ക്ക് ആയി ആവശ്യപ്പെടുന്നത്. എന്തായാലും ഈ ഡീൽ നടക്കുമോ എന്നുള്ളത് കണ്ടുതന്നെ അറിയണം.
കഴിഞ്ഞ വർഷം ഇറ്റാലിയൻ ക്ലബ് ആയ ഹെർത്ത ബെല്ലറിനിൽ നിന്ന് 30 മില്യൺ യൂറോയ്ക്ക് ആയിരുന്നു കുഞ്ഞ അത്ലറ്റികോയിൽ എത്തിയത്. ക്ലബിന് വേണ്ടി 29 മത്സരങ്ങൾ കളിച്ച താരം 6 ഗോളുകളും 4 അസിസ്റ്റുകളും സ്വന്തമാക്കി. ബ്രസീലിനു വേണ്ടി 7 മത്സരങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും ഗോളുകളൊന്നും നേടാൻ സാധിച്ചിട്ടില്ല.






































