ഇൻ്റെറിൻ്റെ സൂപ്പർ കിഡ് കസെഡെയുടെ കാര്യത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് ചെൽസി.
ഇറ്റാലിയൻ വമ്പന്മാരായ ഇൻ്റർമിലാൻ്റെ സൂപ്പർകിഡ് ആണ് മിഡ്ഫീഡർ റോളിൽ കളിക്കുന്ന സെസാരെ കസഡെയ്. 19 വയസ് മാത്രം പ്രായമുള്ള താരത്തിനായി ചെൽസി വലവിരിച്ചിരിക്കുകയാണ്. ഇപ്പൊൾ ഈ ഒരു ഡീലിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് ചെൽസി രംഗത്ത് വന്നിട്ടുണ്ട്. താരവുമായി വ്യക്തിഗത നിബന്ധനകളിൽ ധാരണയിൽ എത്താൻ ഇംഗ്ലീഷ് ടീമിന് കഴിഞ്ഞിട്ടുണ്ട്. 6 വർഷത്തെ കരാർ ആയിരിക്കും ഒപ്പുവെയ്ക്കുക. നേരത്തെ കസഡെയ്ക്ക് ആയി ഇൻ്റെറിന് മുമ്പിൽ ഒരു ബിഡ് ചെൽസി സമർപ്പിച്ചിരുന്നു. എന്നാൽ അടുത്ത ബിഡിൽ കസഡെയെ സ്വന്തമാക്കാൻ കഴിയുമെന്ന് ആണ് ചെൽസിയുടെ വിശ്വാസം. ഫ്രഞ്ച് ടീം ആയ നീസും ഇറ്റാലിയൻ ടീം ആയ സസ്സുവോളോയും താരത്തിനായി രംഗത്ത് ഉണ്ടായിരുന്നവരാണ്. എന്നാൽ അവരെയൊന്നും താരം പരിഗണിച്ചിട്ടില്ല.
എന്തുതന്നെയായാലും ഈ ഒരു സൈനിംഗ് ഭാവിയിൽ ചെൽസിക്ക് ഗുണം ചെയ്യുമെന്നകാര്യത്തിൽ യാതൊരുവിധ സംശയവുമില്ല. കസഡെയെ വിട്ടു നൽകുന്നതിൽ നിലവിൽ ഇൻ്റെറിനു എതിർപ്പുകൾ ഒന്നുമില്ലെന്ന് ആണ് റിപ്പോർട്ടുകൾ. അതുകൊണ്ടുതന്നെ ഔദ്യോഗികമായി അടുത്തൊരു ബിഡ് കൂടി സമർപ്പിക്കുന്നതോടെ താരത്തെ സ്വന്തമാക്കാൻ ചെൽസിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാം. ഒരു കാര്യം ഉറപ്പാണ് ഈ ഒരു ഡീലിനായി ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. ഏതായാലും കാത്തിരുന്നുകാണാം.






































