പരിക്ക് വില്ലനായി, പേസർ ഡുവാനെ ഒലിവിയറിനെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ നിന്നും ഒഴിവാക്കി ദക്ഷിണാഫ്രിക്ക
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടിയായി പേസർ ഡുവാനെ ഒലിവിയറിന്റെ പരിക്ക്. കാന്റർബറിയിലെ സ്‌പിറ്റ്‌ഫയർ ഗ്രൗണ്ട് സെന്റ് ലോറൻസിൽ ഇംഗ്ലണ്ട് ലയൺസിനെതിരായ നാല് ദിവസത്തെ പരിശീലന മത്സരത്തിനിടെ വലംകൈയ്യൻ പേസറിന് പരിക്കേറ്റതാണ് കാരണം.
ഡുവാനെ ഒലിവിയർ പരിക്ക് കാരണം പരമ്പരയിൽ ഉണ്ടാവില്ലെന്ന് സ്ഥിരീകരണവും പുറത്തുവന്നിട്ടുണ്ട്. ഓഗസ്റ്റ് 17 ന് ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ആരംഭിക്കാനിരിക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ പേസറിന് പകരക്കാരനെ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക (സിഎസ്‌എ) തെരഞ്ഞെടുത്തിട്ടില്ല.
ഇരു ടീമുകളും തങ്ങളുടെ ടീമുകളെ നേരത്തെ പ്രഖ്യാപിച്ചതിനാൽ അടുത്ത രണ്ട് മത്സരങ്ങൾ യഥാക്രമം ഓൾഡ് ട്രാഫോർഡിലും ഓവലിലുമായി നടക്കും. പരിക്കിന്റെ വ്യാപ്തി കാരണം ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ നിന്ന് ഡുവാനെ ഒലിവിയറിനെ ഒഴിവാക്കിയെന്നും താരം ഉടൻ നാട്ടിലേക്ക് മടങ്ങുമെന്നും ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക (സിഎസ്എ) പത്രക്കുറിപ്പിലൂടെയാണ് അറിയിച്ചത്.