Cricket Cricket-International Top News

ദി ഹൺഡ്രഡ് ടൂർണമെന്റിൽ നിന്ന് ഇംഗ്ലണ്ട് പേസർ ടൈമൽ മിൽസ് പുറത്ത്

August 15, 2022

author:

ദി ഹൺഡ്രഡ് ടൂർണമെന്റിൽ നിന്ന് ഇംഗ്ലണ്ട് പേസർ ടൈമൽ മിൽസ് പുറത്ത്

കാൽവിരലിന് പരിക്കേറ്റതിനെത്തുടർന്ന് ദി ഹൺഡ്രഡ് ടൂർണമെന്റിൽ നിന്ന് ഇംഗ്ലണ്ട് പേസർ ടൈമൽ മിൽസ് പുറത്ത്. സതേൺ ബ്രേവിനെ പ്രതിനിധീകരിച്ച് കഴിഞ്ഞ സീസണിൽ മിൽസ് തിളങ്ങിയിരുന്നതിനാൽ ഇത്തവണയും അതേ പ്രകടനം ആവർത്തിച്ച് ഇംഗ്ലീഷ് ടീമിന്റെ ലോകകപ്പ് ടീമിലേക്കുള്ള പ്രവേശനം എളുപ്പമാക്കാമെന്നായിരുന്നു താരത്തിന്റെ പ്രതീക്ഷ.

ഈ സീസണിൽ ടീമിന്റെ ആദ്യ നാല് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ടൈമൽ മിൽസിന് അവസരം കിട്ടിയത്. മത്സരത്തിൽ സതേൺ ബ്രേവ് ബർമിംഗ്ഹാം ഫീനിക്‌സിനെതിരെ 53 റൺസിന് തോൽവിയായിരുന്നു ഫലം. എറിഞ്ഞ 20 പന്തിൽ 33 റൺസ് വിട്ടുകൊടുത്താണ് മിൽസ് മടങ്ങിയത്. പരിക്കേറ്റ് പുറത്തായ പേസർ ടൈമൽ മിൽസിന് പകരക്കാരനെ ടീം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

നിലവിലെ ചാമ്പ്യൻമാർ നിലവിൽ ദി ഹൺഡ്രഡ് ടൂർണമെന്റിൽ നാല് മത്സരങ്ങളിൽ നിന്ന് ഒരു ജയവുമായി പട്ടികയിൽ ആറാം സ്ഥാനത്താണ് എന്നതിനാൽ അവർ മികച്ച പകരക്കാരനെ ടീമിലെത്തിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.

Leave a comment