Tennis Top News

നൊവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പണ്‍ നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്

August 13, 2022

author:

നൊവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പണ്‍ നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്

നിലവിലെ വിംബിള്‍ഡണ്‍ ചാമ്പ്യനും മുന്‍ ലോക ഒന്നാം നമ്പറുമായ സെര്‍ബിയയുടെ ഇതിഹാസ താരം നൊവാക് ജോക്കോവിച്ചിന് ഓഗസ്റ്റ് 29 ന് ആരംഭിക്കുന്ന യുഎസ് ഓപ്പണ്‍ താരത്തിന് നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. കോവിഡ് പ്രതിരോധ വാക്‌സിനെടുക്കാത്തതുമൂലമാണ് ജോക്കോവിച്ചിന് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനാവാത്തത്.

യുഎസ് ഓപ്പണിന് മുന്നോടിയായുള്ള സിന്‍സിനാറ്റി ഓപ്പണ്‍ ടൂര്‍ണമെന്റിലും ജോക്കോവിച്ചിന് പങ്കെടുക്കാനാവില്ല. നിലവിലെ സാഹചര്യത്തില്‍ അമേരിക്കയിലേക്ക് വാക്‌സിനെടുക്കാത്ത വിദേശികള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ഈ നിയമത്തില്‍ മാറ്റം വരികയോ അല്ലെങ്കില്‍ ജോക്കോവിച്ച് വാക്‌സിനെടുക്കുകയോ ചെയ്താല്‍ മാത്രമേ പ്രശ്‌നം പരിഹരിക്കപ്പെടൂ നിലവില്‍ 21 ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ ജോക്കോവിച്ച് യുഎസ് ഓപ്പണിലെ കിരീട പ്രതീക്ഷയാണ്. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ പുരുഷ താരങ്ങളില്‍ ജോക്കോവിച്ച് രണ്ടാമതാണ്.

Leave a comment