European Football Foot Ball Top News

ലീഗ് 1; പിഎസ്ജി ഇന്ന് മോൻ്റ്പില്ലറിനെതിരെ. കിലിയൻ എംബാപ്പെ സ്ക്വാഡിൽ തിരികെയെത്തി.

August 13, 2022

author:

ലീഗ് 1; പിഎസ്ജി ഇന്ന് മോൻ്റ്പില്ലറിനെതിരെ. കിലിയൻ എംബാപ്പെ സ്ക്വാഡിൽ തിരികെയെത്തി.

ഫ്രഞ്ച് ലീഗിൽ ഇന്ന് പിഎസ്ജി തങ്ങളുടെ രണ്ടാം മത്സരത്തിന് ഇറങ്ങുകയാണ്. മോൻ്റ്പില്ലെറിനെയാണ് പിഎസ്ജി ഇന്നത്തെ മത്സരത്തിൽ നേരിടുക. സീസണിലെ തങ്ങളുടെ ആദ്യ ഹോം മത്സരം എന്ന പ്രത്യേകത കൂടി ഇന്നത്തെ മത്സരത്തിനുണ്ട്. പ്രധാനപ്പെട്ട എല്ലാ താരങ്ങളും ഈയൊരു മത്സരത്തിനായിട്ടുള്ള സ്ക്വാഡിൽ ഇടംപിടിച്ചിട്ടുണ്ട്. അതിൽ ഏറ്റവും എടുത്ത് പറയേണ്ടത് കഴിഞ്ഞ കളിയിൽ ഇല്ലാതിരുന്ന കിലിയൻ എംബാപ്പെ തിരിച്ചെത്തി എന്നുള്ളതാണ്. ഇന്ത്യൻ സമയം ഇന്ന് അർദ്ധരാത്രി 12.30 ന് പാർക് ഡെസ് പ്രിൻസസിൽ വെച്ചാണ് ഈ ഒരു മത്സരം അരങ്ങേറുക.

കഴിഞ്ഞ വാരം നടന്ന ആദ്യ മത്സരത്തിൽ എംബാപ്പെയെ കൂടാതെ ഇറങ്ങിയ പിഎസ്ജി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എതിരില്ലാത്ത 5 ഗോളിന് ക്ലേർമൊണ്ട്ഫുടിനെ തകർത്ത് വിടുകയായിരുന്നു. അക്ഷരാർത്ഥത്തിൽ സൂപ്പർ താരങ്ങളായ മെസ്സിയും നെയ്മറും ഈ ഒരു കളിയിൽ അഴിഞ്ഞാടി എന്ന് വേണം പറയാൻ. അതുകൊണ്ട് തന്നെ എംബാപ്പെയുടെ അസാദ്ധിന്നിധ്യം ഒന്നും മത്സരത്തെ ബാധിച്ചിരുന്നില്ല. ലയണൽ മെസ്സി 2 ഗോളുകളും 1 അസിസ്റ്റും നേടിയപ്പോൾ നെയ്മർ ജൂനിയർ 1 ഗോളും 3 അസിസ്‌റ്റും നേടിക്കൊണ്ട് കരുത്ത് കാട്ടി. ഈ രണ്ട് പേരുടെ ഒത്തിണക്കമാണ് പിഎസ്ജിയെ അനായാസ ജയത്തിലേക്ക് നയിച്ചത്. അതുകൊണ്ട് തന്നെ എംബാപ്പെ ഇല്ലാത്ത പിഎസ്ജിയാണ് കൂടുതൽ അപകടകാരികൾ എന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.

കളിയിൽ ഉള്ള എംബാപ്പെയുടെ സ്വാർത്ഥതയാണ് ഇതിന് കാരണം. പല അവസരങ്ങളിലും ടീം അംഗങ്ങൾക്ക് പാസ്സ് നൽകാതെ സ്വയം ഷോട്ട് ഉതിർക്കുന്നതാണ് കഴിഞ്ഞ സീസണിൽ ഉടനീളം എംബാപ്പെയിൽ നിന്ന് നമ്മൾ കണ്ടത്. അല്ലെങ്കിൽ അങ്ങനൊരു സ്‌ട്രാടെജി ആയിരുന്നു ടീം കഴിഞ്ഞ സീസണിൽ ഫോളോ ചെയ്തത്. എന്നാൽ പുതിയ കോച്ചിന് കീഴിൽ കളി ആകെ മെച്ചപ്പെട്ടിട്ടുണ്ട്. എന്തുതന്നെയായാലും എംബാപ്പെ കൂടി തിരിച്ചെത്തുന്നതോടു കൂടി ഗാൾട്ടിയറിന് ടീമിനെ ബാലൻസ് ചെയ്യാൻ കഴിയുമോ എന്ന് കാത്തിരുന്നുകാണാം.

Leave a comment