European Football Foot Ball Top News transfer news

ആരാധകര്‍ക്ക് ആവേശം ഉണര്‍ത്തി ജെറാര്‍ഡ് – ലാംപാര്‍ഡ് പോര്

August 13, 2022

ആരാധകര്‍ക്ക് ആവേശം ഉണര്‍ത്തി ജെറാര്‍ഡ് – ലാംപാര്‍ഡ് പോര്

ആസ്റ്റൺ വില്ലയും എവർട്ടണും ശനിയാഴ്ച ഉച്ചതിരിഞ്ഞ് പ്രീമിയർ ലീഗിൽ കണ്ടുമുട്ടുന്നു, സ്റ്റീവൻ ജെറാർഡും ഫ്രാങ്ക് ലാംപാർഡും അവരുടെ മാനേജർ കരിയറിൽ ആദ്യമായി മാനേജര്‍മാര്‍ എന്ന നിലയില്‍ ഏറ്റുമുട്ടുകയാണ് എന്ന പ്രസക്തിയും ഈ മത്സരത്തിനുണ്ട്.രണ്ട് ക്ലബ്ബുകളും തോൽവിയോടെയാണ് ക്യാമ്പയിൻ ആരംഭിച്ചത്, വില്ല 2-0 ന് ബോൺമൗത്തിൽ പരാജയപ്പെട്ടു,  എവർട്ടൺ ആണെങ്കില്‍  ചെൽസിക്കെതിരെ 1-0 എന്ന  സ്‌കോറിന് കീഴടങ്ങി.

ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചു മണിക്ക് ആസ്റ്റൺ വില്ലയുടെ ഹോം ഗ്രൗണ്ടായ വില്ല പാര്‍ക്കില്‍ വെച്ചാണ് മത്സരം നടക്കാന്‍ പോകുന്നത്.കഴിഞ്ഞ  സീസണില്‍ ഇരു ടീമുകളുടെയും പ്രകടനം മോശം ആയിരുന്നു.പതിനാലാം സ്ഥാനത് ആണ് ആസ്റ്റണ്‍ വില്ല ലീഗ് പൂര്‍ത്തിയാക്കിയത് എങ്കില്‍ എവര്‍ട്ടന്‍ തരംതാഴ്ത്തല്‍ ഭീഷണിയില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക് ആണ്.അതിനാല്‍   രണ്ടു മാനേജര്‍മാരും നല്ല സമ്മര്‍ദം നേരിടുന്നുണ്ട്.ഈ സമ്മറില്‍ മാനേജര്‍മാര്‍ക്ക് കൂടുതല്‍ സ്വാന്തന്ത്ര്യം നല്‍കുന്നതിന് വേണ്ടി ക്ലബ് മാനെജ്മെന്റ് മികച്ച സൈനിങ്ങുകള്‍ നടത്തിയിട്ടുണ്ട്.അതിനാല്‍ കഴിഞ്ഞ സീസണുകളില്‍ നിന്ന് ഇരുവരും മികച്ചു നില്‍ക്കേണ്ടത് അത്യന്താപേക്ഷിതം ആണ്.ജെറാര്‍ഡ് – ലാംപാര്‍ഡ് എന്നിവര്‍ കളിക്കാര്‍ ആയി കൊമ്പുകോര്‍ത്ത സമയത്ത് മേല്‍ക്കൈ ലഭിച്ചത് ചെല്‍സി താരത്തിനായിരുന്നു.

Leave a comment