European Football Foot Ball Top News transfer news

സെവിയ്യക്ക് തോല്‍വി ;ഫ്രഞ്ച് ലീഗില്‍ ലിലെക്ക് സമനില

August 13, 2022

സെവിയ്യക്ക് തോല്‍വി ;ഫ്രഞ്ച് ലീഗില്‍ ലിലെക്ക് സമനില

സേവിയ്യയെ ഞെട്ടിച്ച് ഒസാസുന.ആദ്യ ലാലിഗ മത്സരത്തില്‍ ശക്തര്‍ ആയ സേവിയ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഒസാസുന.മത്സരത്തിന്റെ 74 ആം മിനുട്ടില്‍ ഐമാര്‍ ഒറോസ് നേടിയ പെനാല്‍ട്ടി ഗോളില്‍ ആണ് അവര്‍ വിജയം നേടിയത്.മത്സരം തുടങ്ങി ഒന്‍പതാം മിനുട്ടില്‍ തന്നെ എസെക്വൽ അവിയ ആദ്യ ഗോള്‍ നേടി ഒസാസുനക്ക് ലീഡ് നേടി കൊടുത്തു.എന്നാല്‍ രണ്ടു മിനുട്ടിനുള്ളില്‍ തന്നെ ലീഡ് പൊളിച്ചെഴുതി സെവിയ്യക്ക് വേണ്ടി റാഫ മിര്‍ സമനില ഗോള്‍ നേടിയിരുന്നു.

Ismaily scores in debut Lille Nantes draw - TSN.ca

ഇന്നലെ  ഫ്രഞ്ച് ലീഗില്‍ നടന്ന  മത്സരത്തില്‍ ലിലെയും നാന്‍റ്റസും സമനിലയില്‍ പിരിഞ്ഞു.ആദ്യ മത്സരത്തില്‍ വിജയം നേടിയ ലിലെയേ നല്ല രീതിയില്‍ സമ്മര്‍ദം ചെലുത്തിയതിന് ശേഷമാണ് നാന്‍റ്റസ് സമനില വഴങ്ങിയത്.28 ആം മിനുട്ടില്‍ മോസസ് സൈമണ്‍ നേടിയ ഗോളിന്‍റെ പിന്‍ബലത്തില്‍ നാന്‍റ്റസ് ലീഡ് നേടി.76 ആം മിനുട്ടില്‍ ആണ് അവരുടെ പൂട്ട്‌ പൊളിച്ച് ലിലെക്ക് ഗോള്‍ നേടാന്‍ ആയത്.ഇസ്മൈലി ആണ് ലിലെക്ക് വേണ്ടി ഗോള്‍ കണ്ടെത്തിയത്.

Leave a comment