Cricket Cricket-International Top News

ഷമിയെക്കാള്‍ മികച്ച പേസര്‍മാര്‍ ഇന്ത്യയിലുണ്ടെന്ന് വ്യക്തമാക്കി പോണ്ടിംഗ്, ഏഷ്യാ കപ്പിൽ ഉൾപ്പെടുത്താതിൽ നിരാശവേണ്ട

August 12, 2022

author:

ഷമിയെക്കാള്‍ മികച്ച പേസര്‍മാര്‍ ഇന്ത്യയിലുണ്ടെന്ന് വ്യക്തമാക്കി പോണ്ടിംഗ്, ഏഷ്യാ കപ്പിൽ ഉൾപ്പെടുത്താതിൽ നിരാശവേണ്ട

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പേസര്‍ മുഹമ്മദ് ഷമിയെ ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചർച്ചകൾ കൊടുമ്പിരി കൊള്ളുമ്പോൾ ഷമിയെക്കാള്‍ മികച്ച പേസര്‍മാര്‍ ഇന്ത്യയിലുണ്ടെന്ന് വ്യക്തമാക്കി മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ് രംഗത്ത്.

ഏഷ്യാ കപ്പില്‍ നിന്ന് ഷമിയെ ഒഴിവാക്കിയത് പ്രതീക്ഷിച്ച തീരുമാനമാണെന്നും ടി20യെക്കാള്‍ ടെസ്റ്റിലാണ് ഷമി കൂടുതല്‍ ഫലപ്രദമെന്നും പോണ്ടിംഗ് പറഞ്ഞു. മുഹമ്മദ് ഷമിയെക്കാള്‍ മികച്ച ടി20 ബോളര്‍മാര്‍ ഇന്ന് ഇന്ത്യക്കുണ്ട്. യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ പേസര്‍മാരെക്കാള്‍ കൂടുതല്‍ സ്പിന്നര്‍മാരെയാവും ഇന്ത്യ ആശ്രയിക്കുക. ലോകകപ്പിലും ഇതേ സമീപനമായിരിക്കും ഇന്ത്യയുടേത്. ദീര്‍ഘകാലമായി ഷമി ഇന്ത്യയുടെ മികച്ച പേസ് ബോളര്‍മാരിലൊരാളാണെന്നതിൽ തർക്കമൊന്നുമില്ലെന്നും പോണ്ടിംഗ് കൂട്ടിച്ചേർത്തു.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മൂന്ന് പേസര്‍മാരെ മാത്രമാണ് സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയത്. ഭുവനേശ്വര്‍ കുമാറും അര്‍ഷദീപ് സിംഗും, ആവേശ് ഖാനും മാത്രമാണ് പേസര്‍മാരായി ടീമിലുള്ളത്. അതേസമയം, സ്പിന്നര്‍മാരായി നാലു പേര്‍ ടീമിലുണ്ട്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, രവി ബിഷ്ണോയ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരാണ് ഏഷ്യാ കപ്പ് ടീമിലെ സ്പിന്നര്‍മാര്‍.

Leave a comment