European Football Foot Ball Top News

ഖത്തർ ലോകകപ്പ് ഒരു ദിവസം നേരത്തേ ആരംഭിക്കുമെന്ന് സ്ഥിരീകരണം

August 12, 2022

author:

ഖത്തർ ലോകകപ്പ് ഒരു ദിവസം നേരത്തേ ആരംഭിക്കുമെന്ന് സ്ഥിരീകരണം

2022 ഫുട്‌ബോള്‍ ലോകകപ്പ് ഒരു ദിവസം നേരത്തേ ആരംഭിക്കും. ഖത്തർ ഫുട്ബോൾ ലോകകപ്പിന്‍റെ കിക്കോഫ് നവംബർ 20-ലേക്ക് മാറ്റിയെന്ന് അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ ടൂർണമെന്റ് 21-ന് തുടങ്ങാനായിരുന്നു തീരുമാനിച്ചത്.

ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തറിന് കളിക്കാന്‍ അവസരമൊരുക്കുന്നതിനുവേണ്ടിയാണ് മത്സരക്രമം മാറ്റിയത്. നേരത്തേ തീരുമാനിച്ച പ്രകാരം ഗ്രൂപ്പ് എ യിലെ നെതര്‍ലന്‍ഡ്സ്-സെനഗല്‍ പോരാട്ടമായിരുന്നു ഉദ്ഘാടന മത്സരം. എന്നാല്‍ പുതുക്കിയ തീയ്യതി അനുസരിച്ച് ഈ മത്സരത്തിന് പകരം ആതിഥേയരായ ഖത്തറും ഇക്വഡോറും ഉദ്ഘാടനമത്സരത്തില്‍ ഏറ്റുമുട്ടും. 2006 ലോകകപ്പ് മുതൽ ആതിഥേയ രാജ്യമാണ് ആദ്യ മത്സരം കളിക്കുന്നത്.

എന്നാല്‍ ഫൈനലടക്കമുള്ള മറ്റുമത്സരങ്ങള്‍ക്ക് മാറ്റമില്ല. നേരത്തേ തീരുമാനിച്ച പ്രകാരം ഫൈനല്‍ ഡിസംബര്‍ 18 ന് തന്നെ നടക്കും. 2002-ല്‍ ജപ്പാനും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തിയ ലോകകപ്പിലാണ് അവസാനമായി ആതിഥേയരല്ലാത്ത രാജ്യം ഉദ്ഘാടന മത്സരം കളിച്ചത്.

Leave a comment