European Football Foot Ball Top News transfer news

ബെർണാഡോ സിൽവയ്ക്ക് 65 മില്യൺ പൗണ്ട് ആവശ്യപ്പെട്ട് മാഞ്ചസ്റ്റർ സിറ്റി

August 12, 2022

ബെർണാഡോ സിൽവയ്ക്ക് 65 മില്യൺ പൗണ്ട് ആവശ്യപ്പെട്ട് മാഞ്ചസ്റ്റർ സിറ്റി

ഈ വേനൽക്കാലത്ത് പുറത്ത്പോകാന്‍ സാധ്യതയുള്ള മധ്യനിര താരം ബെർണാഡോ സിൽവക്ക് താരം ഇട്ടിരിക്കുന്ന വില 65 മില്യൺ പൗണ്ട് ആണ്.സിബിഎസ് സ്‌പോർട്‌സ് ജേണലിസ്റ്റ് ബെൻ ജേക്കബ്സ് ആണ് വാര്‍ത്ത‍ പബ്ലിഷ് ചെയ്തത്.251 മത്സരങ്ങളിൽ നിന്ന് 48 ഗോളുകളും 50 അസിസ്റ്റുകളും നേടിയ പോർച്ചുഗൽ ഇന്റർനാഷണൽ താരം സിറ്റിയുടെ അറ്റാക്കിംഗ് നിരയിലെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു ഘടക്കം ആണ്.എന്നാല്‍ ഇംഗ്ലണ്ടില്‍ കരിയര്‍ തുടരാന്‍ താല്‍പര്യം താരത്തിന് ഇല്ല,താരത്തിന്‍റെ അവസ്ഥ അറിയുന്ന പെപ്പ് ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കാന്‍ കൂട്ടുനില്‍ക്കുമെന്നും വാര്‍ത്തയുണ്ട്.

Man City 'set £65m asking price for Bernardo Silva'

പ്ലേമേക്കറുടെ കരാറിൽ മൂന്ന് വർഷം ശേഷിക്കുന്നു.ബാഴ്സ സിറ്റി ചോദിക്കുന്ന വില കണ്ണും പൂട്ടി നല്‍കുമെന്നാണ് കരുതപ്പെടുന്നത്.ഈ വൈകിയ വേളയില്‍ കൂടുതല്‍ കടുംപിടുത്തത്തിനു മുതിര്‍ന്നാല്‍ സില്‍വയേ പോലൊരു താരത്തിനെ കപ്പിനും ചുണ്ടിനുമിടയില്‍ വെച്ചു നഷ്ട്ടപ്പെട്ടെന്നു വരും.താരം സാവിയുടെ പ്ലാനില്‍ വളരെ പ്രധാനപ്പെട്ട സൈനിംഗ് ആണെന്നതിനാല്‍ ബഴ്സ് 65 മില്യണ്‍ യൂറോ നല്‍കിയേക്കും.കൂടാതെ താരത്തിന്‍റെ മൂല്യം അനുസരിച്ച് 65 മില്യണ്‍ യൂറോ എന്നത് അത്ര കൂടുതല്‍ അല്ല.

 

 

 

 

Leave a comment