സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ദുരിതത്തിലായ കുട്ടികളെയും കുടുംബങ്ങളെയും സഹായിക്കാൻ സമ്മാന തുക സംഭാവന ചെയ്‌ത് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം
അടുത്തിടെ പൂർത്തിയാക്കിയ ശ്രീലങ്കൻ പര്യടനത്തിൽ നിന്നും ലഭിച്ച സമ്മാനത്തുക സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ദുരിതത്തിലായ കുട്ടികളെയും കുടുംബങ്ങളെയും സഹായിക്കാൻ സംഭാവന ചെയ്‌ത് ഓസ്ട്രിലേയൻ ക്രിക്കറ്റ് ടീം.
യുണിസെഫ് ഓസ്‌ട്രേലിയ അംബാസഡർ കൂടിയായ ക്യാപ്റ്റൻ പാറ്റ് കമ്മിൻസും വൈറ്റ് ബോൾ ടീമിന്റെ ക്യാപ്റ്റൻ ആരോൺ ഫിഞ്ചും മറ്റ് ടീം അംഗങ്ങളും ചേർന്ന് ഓർഗനൈസേഷന്റെ ശ്രീലങ്കൻ അപ്പീലിന് 45,000 ഓസ്‌ട്രേലിയൻ ഡോളർ നൽകും. ശ്രീലങ്കയിലെ സാമ്പത്തിക സ്ഥിതി കാരണം ഭക്ഷണം, പെട്രോളിയം, മരുന്നുകൾ, വസ്ത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള അവശ്യ ഉൽപ്പന്നങ്ങളുടെ കനത്ത വില വർധനവിന് കാരണമായി.
ഇതാദ്യമായല്ല ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം രംഗത്തിറങ്ങി ദുരിതമനുഭവിക്കുന്ന രാജ്യത്തിനായി സഹായം എത്തിക്കുന്നത്. 2021-ൽ ക്യാപ്റ്റൻ പാറ്റ് കമ്മിൻസും ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഇന്ത്യയുടെ കൊവിഡ്-19 പ്രതിസന്ധി ഘട്ടത്തിൽ ഓക്സിജൻ വിതരണത്തിനായി $50,000 സംഭാവന നൽകിയിരുന്നു.






































