Cricket Cricket-International Top News

കാര്‍ത്തിക് ഇന്ത്യന്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നില്ലെന്ന് തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം

August 10, 2022

author:

കാര്‍ത്തിക് ഇന്ത്യന്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നില്ലെന്ന് തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം

ദിനേശ് കാര്‍ത്തിക് ഇന്ത്യന്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നില്ലെന്ന് തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിവേക് റസ്ദാന്‍. കാര്‍ത്തികിനെ കളിപ്പിക്കുന്നതില്‍ തനിക്ക് ഒട്ടും യോജിപ്പില്ലെന്നും കാര്‍ത്തിക് കളിക്കുന്ന റോള്‍ ഏറ്റെടുക്കാന്‍ ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, വിരാട് കോലി എന്നിവര്‍ക്കെല്ലാം സാധിക്കുമെന്നുമാണ് വിവേകിന്റെ അഭിപ്രായം.

ഫിനിഷറുടെ റോളില്‍ സ്ഥിരതയോടെ കളിക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ബോളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിയുകയാണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടിലാവും. ടീമിന്റെ വിജയത്തില്‍ സ്വാധീനിക്കുന്ന പ്രകടനാണ് ക്രീസിലിറങ്ങുമ്പോഴെല്ലാം വേണ്ടതെന്ന് വിവേക് റസ്ദാന്‍ കൂട്ടിച്ചേർത്തു.

ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് രണ്ടാം ഊഴം നേടിയയാളാണ് ദിനേശ് കാര്‍ത്തിക്. താരത്തിന്റെ ഫിനിഷിംഗ് മികവാണ് വീണ്ടും ദേശീയ ടീമിലക്കുള്ള വഴിയൊരുക്കിയത്. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്താന്‍ വെറ്ററന്‍ താരത്തിനായി. അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് അദ്ദേഹത്തിന് ലഭിച്ചതെന്നാണ് പൊതപവേയുള്ള സംസാരം.

എന്നാൽ ഈ വര്‍ഷം 13 ടി20 ഇന്നിംഗ്‌സാണ് കാര്‍ത്തികിന്റെ സമ്പാദ്യം. 21.33 ശരാശരിയില്‍ 192 റണ്‍സ് മാത്രമാണ് താരത്തിന് സാധിച്ചത്. ഉയര്‍ന്ന സ്‌കോര്‍ 55 റണ്‍സ്. ഇത്തരത്തിലൊരു താരം ഏഷ്യാകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടേണ്ടതുണ്ടോയെന്ന ചോദ്യവും ക്രിക്കറ്റ് ആരാധകര്‍ ചോദിക്കുന്നുണ്ട്.

Leave a comment