ഇഷാനും സഞ്ജുവും ടീമിൽ ഇല്ല. ഏഷ്യ കപ്പ് ടീം നിർണയത്തിൽ അസ്വസ്ഥരായി ആരാധകക്കൂട്ടം
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ ഇന്നലെ വൈകിട്ട് പ്രഖ്യാപിച്ചിരുന്നു. ബൗളിംഗിൽ നെടുംതൂൺ ആയ ബുംറ പരുക്ക് മൂലം സ്ക്വാഡിൽ ഇല്ലാത്തത് ഏവരെയും സങ്കടപ്പെടുത്തിയ കാര്യമാണ്. എന്നാലും കോഹ്ലിയും രാഹുലും ഉൾപ്പെടെയുള്ള പ്രമുഖരെല്ലാം ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. പക്ഷേ എന്ത് തന്നെയായാലും ആരാധകരെ ഒന്നടങ്കം നിരാശപ്പെടുത്തിയത് നിലവിൽ മികച്ച സ്ട്രൈക്ക് റേറ്റും ശരാശരിയും കൈവശമുള്ള മലയാളി താരം സഞ്ജു സാംസണും മുംബൈയുടെ വെടിക്കെട്ട് വീരൻ ഇഷാൻ കിഷനും ടീമിൽ ഇല്ലാത്തതാണ്.
ഈ വർഷം നടന്ന ഇന്ത്യൻ പര്യടനങ്ങളിൽ മിന്നും ഫോമിൽ ആണ് ഇരുവരും കളിച്ചിട്ടുള്ളത്. അതിന് അവരുടെ ആവറേജും സ്ട്രൈക്ക് റേറ്റും വിലയിരുത്തിയാൽ മതിയാവും. നിലവിൽ വിക്കറ്റ്കീപ്പർ ബാറ്റ്സ്മാൻമാരായി ടീമിൽ ഇടംപിടിച്ചിട്ടുള്ള ഋഷഭ് പന്തിനും ദിനേശ് കാർത്തിക്കിനും മോശം ശരാശരിയാണ് ഉള്ളത് (26, 21.33). കണക്കുകൾ വിലയിരുത്തുമ്പോൾ എന്തുകൊണ്ടും സഞ്ജുവും ഇഷാനും ടീമിൽ ഇടംകിട്ടുവാൻ അർഹതപ്പെട്ടവർ തന്നെയാണ്. എന്ത് തന്നെയായാലും കണക്കുകളെക്കാളും ടീം സെലക്ഷനിൽ ബിസിസിഐ മുൻഗണന നൽകിയത് എക്സ്പീരിയൻസിന് ആണെന്ന് ആണ് ഇതിൽ നിന്നും മനുസ്സിലാക്കാൻ കഴിയുക.
#cricket #indiancricketteam #asiacup #t20






































