Cricket Cricket-International Top News

ടി20 ക്രിക്കറ്റിൽ 600 മത്സരങ്ങൾ കളിക്കുന്ന ആദ്യ താരം, ഈ റെക്കോർഡ് ഇനി പൊള്ളാർഡിന് സ്വന്തം

August 9, 2022

author:

ടി20 ക്രിക്കറ്റിൽ 600 മത്സരങ്ങൾ കളിക്കുന്ന ആദ്യ താരം, ഈ റെക്കോർഡ് ഇനി പൊള്ളാർഡിന് സ്വന്തം

ടി20 ക്രിക്കറ്റിൽ അത്യപൂർവ റെക്കോർഡ് സ്വന്തമാക്കി വെസ്റ്റ് ഇൻഡീസ് താരം കീറോണ്‍ പൊള്ളാര്‍ഡ്.6 00 ടി20 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് ഓള്‍റൗണ്ടര്‍ പൊള്ളാര്‍ഡ് തന്റെ പേരിൽ കുറിച്ചിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസ് ടീമിനായും വിവിധ ഫ്രാഞ്ചൈസി ടീമുകള്‍ക്കായും കളിച്ചാണ് താരം ഈ നാഴികക്കല്ല് പൂർത്തിയാക്കിയിരിക്കുന്നത്.

2006ല്‍ ടി20 ക്രിക്കറ്റിന്‍റെ തുടക്കകാലം മുതല്‍ കളിക്കുന്ന കീറോണ്‍ പൊള്ളാര്‍ഡ് ലോകത്തെ എല്ലാ പ്രധാനപ്പെട്ട ഫ്രാഞ്ചൈസി ലീഗുകളിലും കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ പ്രതിനിധീകരിച്ച പൊള്ളാര്‍ഡ് ബിഗ് ബാഷ് ലീഗില്‍ അഡ്‌ലെയ്‌ഡ് സ്‌ട്രൈക്കേര്‍സ്, മെല്‍ബണ്‍ റെനെഗേഡ്‌സ് ടീമുകള്‍ക്കായും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ധാക്കാ ഗ്ലാഡിയേറ്റേര്‍സിനും ധാക്ക ഡൈനമൈറ്റിനുമായും പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി കിംഗ്‌സ്, മുല്‍ട്ടാന്‍ സുല്‍ത്താന്‍സ്, പെഷാവര്‍ സാല്‍മി ടീമുകള്‍ക്കായും കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിനിഡാഡ് നൈറ്റ് റൈഡേഴ്‌സിനായും മൈതാനത്തിറങ്ങിയിട്ടുണ്ട്.

ദി ഹണ്ട്രഡ് ലീഗില്‍ ലണ്ടന്‍ സ്‌പിരിറ്റിനായി കളിക്കുമ്പോഴായിരുന്നു പൊള്ളാർഡിന്റെ അപൂര്‍വ നേട്ടം. പൊള്ളാർഡിന് പിന്നിൽ 543 മത്സരങ്ങള്‍ കളിച്ച വെസ്റ്റ് ഇന്‍ഡീസിന്‍റെ ഡ്വെയ്‌ന്‍ ബ്രാവോ, 472 മത്സരങ്ങള്‍ പൂർത്തിയാക്കിയ പാകിസ്ഥാന്‍റെ ഷൊയൈബ് മാലിക്, 463 മത്സരങ്ങളുമാി യൂണിവേഴ്‌സ് ബോസ് ക്രിസ് ഗെയ്‌ല്‍, 426 മത്സരങ്ങളുമാി ഇംഗ്ലണ്ടിന്‍റെ രവി ബൊപ്പാര എന്നിവരാണ് പൊള്ളാര്‍ഡിന് പിന്നിലുള്ള താരങ്ങള്‍.

Leave a comment