ഡെസ്റ്റിനി ഉഡോഗിയെ റാഞ്ചി ടോട്ടനം. കഴിഞ്ഞ സീസണിൽ ലോണിൽ ടീമിൽ എത്തിച്ച ലോ സേൽസോയ്ക്ക് ആയി വിയ്യാറയൽ വീണ്ടും രംഗത്ത്
ഇറ്റാലിയൻ ഫുൾബാക് ആയ ഡെസ്റ്റിനി ഉഡോഗിയെ ടീമിലെത്തിച്ച് ടോട്ടനം. ഏകദേശം 20 മില്യൺ യൂറോയിൽ അധികം മുടക്കിയാണ് ഉഡിനീസിൽ നിന്ന് താരത്തെ ടോട്ടനം ടീമിൽ എത്തിച്ചിരിക്കുന്നത്. പക്ഷേ ഉഡോഗി ഈ ഒരു സീസണിൽ ഉഡിനീസിൽ തന്നെ ലോൺ അടിസ്ഥാനത്തിൽ കളിക്കും. അടുത്ത സമ്മറിൽ ആയിരിക്കും ടോട്ടനം ജഴ്‌സിയിൽ അരങ്ങേറ്റം കുറിക്കുക.
അതോടൊപ്പം ടോട്ടനവുമായി ബന്ധപ്പെട്ടുകൊണ്ട് മറ്റൊരു വാർത്ത കൂടി പ്രശസ്ത ജേർണലിസ്റ്റ് ആയ ഫാബ്രിസിയോ റൊമാനൊ ഇപ്പൊൾ പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ടോട്ടനത്തിൽ നിന്നും ലോൺ അടിസ്ഥാനത്തിൽ വിയ്യാറയൽ ടീമിൽ എത്തിച്ച അർജൻ്റൈൻ താരം ജിയോവന്നി ലോസേൽസോയെ ഈ സീസണിലും ടീമിലെത്തിക്കാൻ വിയ്യാറയൽ ശ്രമിക്കുന്നതായാണ് ഫബ്രിസിയോ തൻ്റെ സാമൂഹ്യ മാധ്യമം വഴി പങ്കുവച്ചിട്ടുള്ളത്.
മാത്രമല്ല, ലോ സേൽസോയോടൊപ്പം മറ്റൊരു ഡീലിൽ ടൻഗയ് എൻഡോംബലെയെ കൂടി ടോട്ടനത്തിൽ നിന്ന് വിയ്യാറയൽ സ്വന്തം തട്ടകത്തിൽ എത്തിക്കാൻ ശ്രമിക്കുന്നതായി ഫാബ്രിസിയോ അറിയിച്ചു.
#football #premierleague #championsleague #tottenham #villareal






































