European Football Foot Ball Top News transfer news

ബാഴ്സ പ്രസിഡന്റ്‌ ലപോര്‍ട്ട അഴിമതി കുരുക്കില്‍ ???

August 8, 2022

ബാഴ്സ പ്രസിഡന്റ്‌ ലപോര്‍ട്ട അഴിമതി കുരുക്കില്‍ ???

ക്യാമ്പ് നൗവിൽ കാര്യങ്ങള്‍ എല്ലാം മാറി മറയും എന്ന് തോന്നിച്ചിരുന്നു എങ്കിലും ക്ലബ്ബിന്റെ പ്രസിഡന്റെന്ന നിലയിൽ ജോവാൻ ലാപോർട്ടയുടെ ഭാവിയെ ഭീഷണിപ്പെടുത്തുന്ന ഒരു അഴിമതി വാര്‍ത്ത‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേള്‍ക്കുന്നുണ്ട്.

Laporta accuses Nagelsmann of 'ignorance' and urges Barca's rivals to mind  their own business

 

കാഡേന കോപ്പ് പറയുന്നതനുസരിച്ച്, ബാഴ്‌സലോണ അവരുടെ സ്വന്തം പണം ഉപയോഗിച്ച് തങ്ങളുടെ അക്കൗണ്ടുകൾ തെറ്റായി പെരുപ്പിച്ച് വെച്ചിരിക്കുന്നു. കളിക്കാരെ രജിസ്റ്റർ ചെയ്യാന്‍ കഴിയാത്തത് അവര്‍ അവരുടെ മൂല്യം വലുതാക്കി കാണിച്ചത്‌ കൊണ്ടാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കണക്കില്‍ ഏകദേശം 150 മില്യൺ യൂറോ വ്യത്യാസം കാണാന്‍ കഴിയും.സിക്സ്ത് സ്ട്രീറ്റ് എന്നത് ഒരു ആഗോള നിക്ഷേപ സ്ഥാപനമാണ് ബാഴ്സയുടെ ടിവി അവകാശത്തിന്റെ 25% വാങ്ങിയത്. അതിനു ബദലായി അവര്‍ നല്‍കിയത് 517 മില്യൺ യൂറോയാണ്,എന്നാല്‍ ബാഴ്സ അവിടെ വരവ് വെച്ചിരിക്കുന്നത് 667 മില്യൺ യൂറോയാണത്രേ.

Laporta: 'Signing Xavi Is The Best Decision I've Ever Made' And FC  Barcelona 'Are Going To Win' La Liga

 

ലോഗ്സ്ക്ലി ഇൻവെസ്റ്റ്മെന്റ്സ് എന്ന പേരില്‍ ഒരു കമ്പനി ബാഴ്സലോണയും സിക്സ്ത് സ്ട്രീറ്റും ചേര്‍ന്ന് ഉണ്ടാക്കിയിരിക്കുന്നു.അതിലേക്ക് ബാഴ്സ തന്നെ 150 മില്യൺ യൂറോ ലോണിനു ആയി  നല്‍കുകയും പിന്നീട് അവര്‍ അത് ബാഴ്സക്ക് തിരിച്ചു നല്‍കുകയും ചെയ്തതോടെ ബാഴ്സ അത് തങ്ങളുടെ ടിവി അവകാശത്തിന്റെ മൂല്യമായി കണക്കു കൂട്ടി,അങ്ങനെ ഇടപാടിന്റെ മൂല്യം തെറ്റായി വർദ്ധിപ്പിച്ചു.അതിൽ നിന്ന് നിയമപരമായ പ്രത്യാഘാതങ്ങൾ ഉണ്ടോ എന്ന് ഇതുവരെ വ്യക്തമല്ല, എന്നാൽ ഇടപാടിൽ ബാഴ്‌സലോണ ഏകദേശം 37 മില്യൺ യൂറോ നികുതി നൽകേണ്ടിവരുമെന്നാണ് ഇതിനർത്ഥം.തങ്ങളുടെ സാമ്പത്തികം മെച്ചപ്പെടുത്തുന്നതിനും ക്ലബ്ബിന്റെ പ്രശസ്തി ഒരിക്കൽ കൂടി കളങ്കപ്പെടുത്തുന്നതിനും ഈ മാര്‍ഗം സ്വീകരിച്ച ലാപോർട്ടയെ വിശ്വസിക്കാൻ ബാഴ്‌സലോണയിലെ അംഗങ്ങൾക്ക് ഇനി കഴിയില്ല.

 

Leave a comment