സിക്സറടിയുടെ കാര്യത്തിൽ ഷാഹിദ് അഫ്രീദിയെ മറികടന്ന് രോഹിത് ശര്‍മ്മ
രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം നേടി ഇന്ത്യൻ നായകൻ രോഹിത് ശര്‍മ്മ. പാകിസ്ഥാൻ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദീയെ മറികടന്നാണ് രോഹിത് ശര്‍മ്മയുടെ സിക്സര്‍ നേട്ടം 477ലെത്തിയത്. 553 സിക്സുകളുമായി വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ലാണ് പട്ടികയില്‍ തലപ്പത്ത്.
508 മത്സരങ്ങളില്‍ നിന്നാണ് അഫ്രീദി ഈ റെക്കോർഡ് കൈക്കലാക്കുന്ന രണ്ടാമത്തെ താരമായത്. വെസ്റ്റ് ഇന്‍ഡീസിന് എതിരായ നാലാം ടി20യിലാണ് രോഹിത് ശര്‍മ്മ നാഴികക്കല്ല് പിന്നിട്ടത്. മത്സരത്തില്‍ സൂര്യകുമാര്‍ യാദവിനൊപ്പം രോഹിത് ശര്‍മ്മ ഇന്ത്യക്ക് ഗംഭീര തുടക്കം നല്കി. അഞ്ചാം ഓവറില്‍ ഇരുവരും ഇന്ത്യയെ 50 കടത്തി. 483 മത്സരത്തില്‍ നിന്ന് 553 സിക്സുകള്‍ നേടിയ ക്രിസ് ഗെയ്ലാണ് ഒന്നാമന്. കരിയറില്‍ ഇനിയും ചുരുങ്ങിയത് മൂന്ന് വര്‍ഷം കൂടി രോഹിത്തിന് കളിക്കാം. അതിനാൽ വിൻഡീസ് ഇതിഹാസത്തെയും മറികടക്കാനുള്ള അവസരം ഇന്ത്യൻ നായകനുണ്ട്.






































