അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന രണ്ടാമത്തെ താരമാവാൻ രോഹിത്
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന രണ്ടാമത്തെ താരമാവാനുള്ള അവസരം കൈവന്ന് രോഹിത് ശർമയുടെ ഊഴം. പാകിസ്ഥാൻ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദീയെ മറികടന്നാണ് രണ്ടാമനാവാനുള്ള അവസരം കൈവന്നിരിക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലുമായി 409 മത്സരത്തില്‍ നിന്ന് 474 സിക്സുകളാണ് രോഹിത് ഇതുവരെ നേടിയിരിക്കുന്നത്.
മൂന്ന് സിക്‌സു കൂടി നേടിയല്‍ ഹിറ്റ്മാന് അഫ്രീദിയെ മറികടക്കാം. 508 മത്സരങ്ങളില്‍ നിന്നാണ് അഫ്രീദി ഈ റെക്കോർഡ് കൈക്കലാക്കുന്ന രണ്ടാമത്തെ താരമായത്. ഇക്കാര്യത്തില്‍ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്‌ലാണ് ഒന്നാമത്. 483 മത്സരത്തില്‍ നിന്ന് 553 സിക്സുകള്‍ നേടിയ ക്രിസ് ഗെയ്‌ലാണ് ഒന്നാമന്‍. കരിയറില്‍ ഇനിയും ചുരുങ്ങിയത് മൂന്ന് വര്‍ഷം കൂടി രോഹിത്തിന് കളിക്കാം. അതിനാൽ വിൻഡീസ് ഇതിഹാസത്തെയും മറികടക്കാനുള്ള അവസരം ഇന്ത്യൻ നായകനുണ്ട്.






































