ശക്തരായ സ്ക്വാഡ് ബലത്തില്‍ തങ്ങളുടെ വരവരിയിക്കാന് ടോട്ടന്‍ഹാം
ശനിയാഴ്ച ഉച്ചതിരിഞ്ഞ് നോർത്ത് ലണ്ടനിലേക്ക് സതാംപ്ടണിനെ തങ്ങളുടെ ഹോമിലേക്ക് സ്വാഗതം ചെയ്യുമ്പോൾ ടോട്ടൻഹാം ഹോട്സ്പർ അവരുടെ 2022-23 പ്രീമിയർ ലീഗ് കാമ്പെയ്നിന്റെ മികച്ച തുടക്കം കുറിക്കാനാണ് ശ്രമിക്കുന്നത്.ലീഗിന്റെ രണ്ടാം പകുതിയില്‍ അത്ഭുതകരമായ തിരിച്ചുവരവിലൂടെ സ്പർസ് കഴിഞ്ഞ സീസണിൽ പട്ടികയിൽ നാലാം സ്ഥാനത്തെത്തിയിരുന്നു. തരംതാഴ്ത്തൽ മേഖലയിൽ നിന്ന് അഞ്ച് പോയിന്റ് കൂടുതല്‍ നേടി 15-ാം സ്ഥാനത്താണ് സതാംപ്ടൺ ലീഗ് പൂര്‍ത്തിയാക്കിയത്..ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.

2021-22 കാമ്പെയ്നിലെ അവരുടെ അവസാന അഞ്ച് പ്രീമിയർ ലീഗ് മത്സരങ്ങളിൽ നാലെണ്ണം ജയിച്ച ടോട്ടൻഹാം ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയിരുന്നു.റിച്ചാർലിസൺ, യെവ്സ് ബിസ്സൗമ, ഡിജെഡ് സ്പെൻസ്, ഇവാൻ പെരിസിച്ച്, ഫ്രേസർ ഫോർസ്റ്റർ എന്നിവരെ സൈന്‍ ചെയ്യുകയും കൂടാതെ ബാഴ്സലോണ താരം ക്ലെമന്റ് ലെങ്ലെറ്റിനെ ലോണില്‍ എത്തിക്കുകയും ചെയ്ത ടോട്ടന്‍ഹാം ഇക്കുറി പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും തങ്ങളുടെ വരവ് അറിയിക്കാനുള്ള ലക്ഷ്യത്തില്‍ ആണ്