തുടക്കത്തില്‍ തന്നെ ആളി കത്തി മ്യൂണിക്ക്
വെള്ളിയാഴ്ച നടന്ന ബുണ്ടസ്ലിഗ സീസൺ ഓപ്പണറിൽ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്ക് ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് വിജയം നേടി.അടുത്ത ആഴ്ച സൂപ്പർ കപ്പിൽ റയൽ മാഡ്രിഡുമായി ഏറ്റുമുട്ടുന്ന യൂറോപ്പ ലീഗ് ജേതാക്കളായ ഫ്രാങ്ക്ഫര്‍ട്ടിന്റെ എല്ലാ ആത്മവിശ്വാസവും തകര്‍ത്ത പ്രകടനം ആയിരുന്നു മ്യൂണിക്കിന്റെത്.ആദ്യ പകുതിയിൽ തന്നെ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെതിരെ അഞ്ച് ഗോളുകള്‍ ആണ് മ്യൂണിക്ക് നേടിയത്.

കിമ്മിച്ച്,പവാര്‍ഡ്,സാദിയോ മാനെ,സെര്‍ജി ഗ്നാബ്രി എന്നിവര്‍ ഓരോ ഗോള്‍ വീധം നേടിയപ്പോള്‍ യുവ താരമായ ജമാല്‍ മുസിയാല മ്യൂണിക്കിന് വേണ്ടി ഓരോ പകുതിയിലും ഓരോ ഗോളോടെ ഇരട്ട ഗോള്‍ പൂര്‍ത്തിയാക്കി.ഇടവേളയ്ക്ക് ശേഷം ബയേൺ ഒന്ന് പിടി അയഞ്ഞത് ഫ്രാങ്ക്ഫര്‍ട്ടിന് ഒരാശ്വാസ ഗോള്‍ നേടാനുള്ള ഇടവേള നല്കി.64 ആം മിനുട്ടില്‍ ഗോൾകീപ്പർ മാനുവൽ ന്യൂയറിന്റെ പിഴവിൽ റാൻഡൽ കോലോ മുവാനി അവരുടെ ഏക ഗോള്‍ നേടി സ്കോര്‍ബോര്‍ഡില്‍ ഇടം പിടിച്ചു.