നെതർലൻഡ്സ് പര്യടനത്തിനും ഏഷ്യാ കപ്പിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാൻ
നെതർലൻഡ്സ് പര്യടനത്തിനും 2022 ടി20 ഏഷ്യാ കപ്പിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). ഓഗസ്റ്റ് 16-ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ മെൻ ഇൻ ഗ്രീൻ നെതർലാൻഡിനെ നേരിടുമെങ്കിലും 2022 ഏഷ്യാ കപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യയെ നേരിടാൻ ഒരുങ്ങുന്നതിന്റെ സന്നാഹമായാവും പാക് പട ഇതിനെ കാണുക.
രണ്ട് മത്സരങ്ങൾക്കുമായി സമതുലിതമായ ഒരു മുൻനിര ടീമിനെയാണ് ബോർഡ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ടീമുകളിലും എക്സ്പ്രസ് പേസർ നസീം ഷായെ ഉൾപ്പെടുത്തിയതാണ് ഏറ്റവും ശ്രദ്ധേയം. 2021-ൽ ഇംഗ്ലണ്ട് പര്യടനത്തിനുണ്ടായിരുന്ന ബാറ്റർ സൽമാൻ അലി ആഘ നെതർലൻഡ്സിനെതിരായ ഏകദിന മത്സരങ്ങളിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
പാകിസ്ഥാന്റെ സ്ഥിരം നായകനായ ബാബർ അസം നെതർലൻഡ്സിനെതിരെയും ഏഷ്യാ കപ്പിലും ടീമിനെ നയിക്കും. സീനിയർ ഓൾറൗണ്ടർ ഷദാബ് ഖാനാണ് വൈസ് ക്യാപ്റ്റൻ. അതേസമയം സീനിയർ ബാറ്റർ ഫഖർ സമാനും രണ്ട് ടീമുകളിലും ഇടം നേടിയിട്ടുണ്ട്.
നെതർലൻഡ്സ് ഏകദിനത്തിനുള്ള പാകിസ്ഥാൻ ടീം
ബാബർ അസം (ക്യാപ്റ്റൻ), ഷദാബ് ഖാൻ (വൈസ് ക്യാപ്റ്റൻ), അബ്ദുല്ല ഷഫീഖ്, ഫഖർ സമാൻ, ഹാരിസ് റൗഫ്, ഇമാം ഉൾ ഹഖ്, ഖുശ്ദിൽ ഷാ, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാൻ, മുഹമ്മദ് വസീം ജൂനിയർ, നസീം ഷാ, സൽമാൻ അലി ആഘ, ഷഹീൻ ഷാ അഫ്രീദി, ഷാനവാസ് ദഹാനി, സാഹിദ് മെഹ്മൂദ്.
ഏഷ്യാ കപ്പിനുള്ള പാകിസ്ഥാൻ ടീം
ബാബർ അസം (ക്യാപ്റ്റൻ), ഷദാബ് ഖാൻ (വൈസ് ക്യാപ്റ്റൻ), ആസിഫ് അലി, ഫഖർ സമാൻ, ഹൈദർ അലി, ഹാരിസ് റൗഫ്, ഇഫ്തിഖർ അഹമ്മദ്, ഖുഷ്ദിൽ ഷാ, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാൻ, മുഹമ്മദ് വസീം ജൂനിയർ, നസീം ഷാ, ഷഹീൻ ഷാ അഫ്രീദി, ഷഹീൻ ഷാ അഫ്രീദി ദഹാനി, ഉസ്മാൻ ഖാദർ






































