Cricket Cricket-International Top News

അന്താരാഷ്ട്ര ടീം മാറുന്നത് പരിഗണിച്ച് ഇംഗ്ലണ്ടിന്റെ ഗാരി ബാലൻസ്

August 3, 2022

author:

അന്താരാഷ്ട്ര ടീം മാറുന്നത് പരിഗണിച്ച് ഇംഗ്ലണ്ടിന്റെ ഗാരി ബാലൻസ്

അന്താരാഷ്ട്ര ടീം മാറുന്നത് പരിഗണിച്ച് ഇംഗ്ലണ്ടിന്റെ ഗാരി ബാലൻസ്. സ്വന്തം രാജ്യമായ സിംബാബ്‌വെയിലേക്ക് ചേക്കേറാനാണ് താരം താത്പര്യപ്പെടുന്നതെന്നാണ് റിപ്പോർട്ട്. ഇംഗ്ലണ്ടുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിൽ സിംബാബ്‌വെയെ പ്രതിനിധീകരിക്കുന്നതിനായി സ്വന്തം രാജ്യമായ സിംബാബ്‌വെയിലേക്ക് മടങ്ങുക എന്നതാണ്.

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൽ ഇതിനായുള്ള അപേക്ഷ ഗാരി ബാലൻസ് സമർപ്പിച്ചതായാണ് വാർത്ത. സിംബാബ്‌വെയിൽ ജനിച്ചു വളർന്ന ബാലൻസ് 16 വയസ്സുള്ളപ്പോഴാണ് ഇംഗ്ലണ്ടിലേക്ക് കുടിയേറുന്നത്. തുടർന്ന് 2013 സെപ്റ്റംബർ മുതൽ 2017 ജൂലൈ വരെ 23 ടെസ്റ്റുകളിലും 16 ഏകദിനങ്ങളിലും ഗാരി ത്രീ ലയൺസിനെ പ്രതിനിധീകരിച്ചു. എന്നാൽ ഇപ്പോൾ ഏറെക്കാലമായി ടീമിൽ അവസരം ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോൾ സ്വന്തം രാജ്യമായ സിംബാബ്‌വെയിലേക്ക് ചേക്കേറാൻ തയാറെടുക്കുന്നത്.

അന്താരാഷ്ട്ര കരിയറിൽ വെറും 10 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 1000 റൺസ് തികയ്ക്കാൻ ഗാരി ബാലൻസിന് സാധിച്ചിട്ടുണ്ട് എന്നതും ഒരു നേട്ടമാണ്. ചരിത്രത്തിലെ ഏറ്റവും വേഗം ഇത്രയും റൺസ് തികയ്ക്കുന്ന മൂന്നാമത്തെ മാത്രം ഇംഗ്ലണ്ട് ബാറ്റ്സ്മാനാണ് ഗാരി.

Leave a comment