Cricket Cricket-International Top News

50 വിക്കറ്റും 500 റണ്‍സും നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരം, ഈ റെക്കോർഡ് ഇനി പാണ്ഡ്യയ്ക്ക് സ്വന്തം

August 3, 2022

author:

50 വിക്കറ്റും 500 റണ്‍സും നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരം, ഈ റെക്കോർഡ് ഇനി പാണ്ഡ്യയ്ക്ക് സ്വന്തം

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിലൂടെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ടി20 യില്‍ 50 വിക്കറ്റും 500 റണ്‍സും നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരം എന്ന റെക്കോഡാണ് ഹാര്‍ദിക് സ്വന്തമാക്കിയത്. വനിതാ ക്രിക്കറ്റില്‍ ഇന്ത്യയുടെ ദീപ്തി ശര്‍മ ഈ നേട്ടം മുന്‍പ് സ്വന്തമാക്കിയിട്ടുണ്ട്. 521 റണ്‍സും 65 വിക്കറ്റുമാണ് ദീപ്തിയുടെ അക്കൗണ്ടിലുള്ളത്.

മൂന്നാം ട്വന്റി 20യില്‍ കൈല്‍ മായേഴ്‌സിനെ പുറത്താക്കിയതോടെയാണ് പാണ്ഡ്യ ഈ റെക്കോർഡ് തന്റെ പേരിൽ കുറിച്ചത്. ലോകത്തില്‍ തന്നെ ഈ നേട്ടം സ്വന്തമാക്കുന്ന 11-ാമത്തെ മാത്രം താരമാണ് ഹാര്‍ദിക് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ട്വന്റി 20യില്‍ 50 വിക്കറ്റ് നേടുന്ന ആറാമത്തെ ഇന്ത്യന്‍ പുരുഷതാരം എന്ന റെക്കോഡും ഹാര്‍ദിക് സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി 20യിലൂടെ രവീന്ദ്ര ജഡേജയും ട്വന്റി 20 യില്‍ 50 വിക്കറ്റ് തികച്ചിരുന്നു.

Leave a comment