റയല്‍ ചാമ്പ്യന്‍സ് ലീഗ് നേടിയത് വാറിന്റെ സഹായത്തില്‍ എന്ന് പോചെട്ടീനോ
പിഎസ്ജി പോലൊരു ക്ലബിന് നേതൃത്വം വഹിക്കുക എന്നത് വലിയ ഒരു പണി തന്നെ ആണ്. ഒട്ടേറെ സൂപ്പര്‍ താരങ്ങള്‍ ഉള്ള ടീമില്‍ എല്ലാ അംഗങ്ങളെയും ഒരുമിച്ച് നിര്‍ത്തുക എന്നത് പാടുപിടിച്ച പണി തന്നെ ആണ്.പാരീസ് സെന്റ് ജര്‍മ്മന്‍ മുന്‍ മാനേജര്‍ ആയ പോചെട്ടീനോ താന്‍ ഇപ്പോള്‍ നിര്‍ഭാഗ്യങ്ങളുടെ നടുവില്‍ ആണ് എന്നും ചാമ്പ്യന്‍സ് ലീഗില്‍ റയലിനോട് തോറ്റത് VAR അവരുടെ ജോലി കൃത്യമായി ചെയാത്തത് മൂലം ആണ് എന്നും അദ്ദേഹം വെളിപ്പെടുത്തി.

റയല്‍ ആദ്യ ഗോള്‍ നേടിയത് ബെന്‍സെമ പിഎസ്ജി ഗോള്‍ക്കീപ്പര്‍ ജിയാൻലൂയിജി ഡോണാരുമ്മയേ ഫൗള്‍ ചെയ്താണ് എന്നാണ് പോചെട്ടീനോ അവകാശപ്പെടുന്നത്.അത് VAR നിരീക്ഷണം നടത്തിയാല്‍ ഗോള്‍ റദ്ദ് ചെയ്തിട്ട് ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.എല്ലാ ചാമ്പ്യന്‍സ് ലീഗ് സീസണിലും പിഎസ്ജിയേ തുടരുന്ന നോക്കൌട്ട് മത്സരങ്ങളിലെ നിര്‍ഭാഗ്യം പോച്ചേട്ടീനോക്കും ലഭിച്ചു.മുന്‍ സീസണുകളില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച പ്രകടനം നടത്തും എങ്കിലും സമ്മര്‍ദം അതിജീവിക്കാന്‍ കഴിയാത്തത് തന്നെ ആണ് അവരുടെ മോശം ചാമ്പ്യന്‍സ് ലീഗ് ട്രാക്ക് റെക്കോര്‍ഡിന് കാരണം.