താരങ്ങൾക്ക് ഇനി വിശ്രമം അനുവദിക്കില്ലെന്ന് ബിസിസിഐ
അടുത്തകാലത്ത് ഏറെ വിമർശനങ്ങൾക്ക് വഴിവെച്ച സംഭവമായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് വിശ്രമം നല്‍കുന്ന നടപടി. ഇതുകൊണ്ടു തന്നെ ശരിയായ ടീമിനെ തിരഞ്ഞെടുക്കാന്‍ സെലക്ഷൻ കമ്മിറ്റിക്ക് സാധിക്കുന്നില്ലെന്നാണ് വിലയിരുത്തൽ.
മാത്രമല്ല കഴിഞ്ഞ മാസങ്ങളില്‍ നിരവധി ക്യാപ്റ്റന്മാരേയും ഇന്ത്യ പരീക്ഷിച്ചു. വിമര്‍ശനങ്ങള്‍ക്ക് ഫലം കാണുന്നുണ്ടെന്നുള്ളതാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ഇനി ആര്‍ക്കും വിശ്രമം നല്‍കില്ലെന്നാണ് ബിസിസിഐ നല്‍കുന്ന സൂചന. ഇക്കാര്യം താരങ്ങളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. മോശം ഫോമിലുള്ള വിരാട് കോലിയാണ് അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ വിശ്രമം ആവശ്യപ്പെട്ടത്. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം വിന്‍ഡീസിലേക്കും സിംബാബ്‌വെയിലേക്കും കോലിയില്ലായിരുന്നു.
വരുന്ന സിംബാബ്‌വെ പര്യടനത്തിന് ശേഷം തീരുമാനം നടപ്പിലാക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. സിംബാബ്‌വെക്കെതിരായ മൂന്ന് ഏകദിനങ്ങള്‍ക്ക് രണ്ടാംനിര ടീമിനെയാണ് ഇപ്പോൾ അയക്കുന്നത്. അതിന് ശേഷം നടക്കുന്ന ഏഷ്യാകപ്പ് മുതല്‍ സീനിയര്‍ താരങ്ങളെല്ലാം ശേഷിക്കുന്ന മത്സരങ്ങളെല്ലാം കളിക്കേണ്ടി വരും. ടി20 ലോകകപ്പ് വരെയാണിത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി യുഎഇയിലാണ് ലോകകപ്പ് നടക്കുന്നത്.






































