ഇംഗ്ലണ്ടിനെ കീഴടക്കി ടി20 പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക
നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ 90 റണ്‍സിന് ആതിഥേയരായ ഇംഗ്ലണ്ടിനെ തകർത്ത് ടി20 പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സന്ദർശകർ 5 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സായി ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് 16.4 ഓവറില്‍ 101 റൺസിന് ഓൾഔട്ടാവുകയായിരുന്നു.
നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ തബ്രൈസ് ഷംസിയാണ് ഇംഗ്ലണ്ടിന്റെ വില്ലനായത്. 27 റണ്‍സ് നേടിയ ജോണി ബെയര്‍സ്‌റ്റോയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. അതേസമയം ജേസണ്‍ റോയ് (17), ജോസ് ബട്‌ലര്‍ (14), ക്രിസ് ജോര്‍ദാന്‍ (14) എന്നിവർ മാത്രമാണ് ചെറുതായെങ്കിലും പോരാടിയത്. ഡേവിഡ് മലാന്‍ (1), മൊയീന്‍ അലി (3), ലിയാം ലിവിംഗ്‌സ്റ്റണ്‍ (3), സാം കറന്‍ (9) എന്നിവരാണ് പുറത്തായ മറ്റു പ്രമുഖര്‍. ഡേവിഡ് വില്ലി (0), ആദില്‍ റഷീദ് (0) എന്നീ പ്രമുഖർ നിരാശപ്പെടുത്തിയതാണ് ആതിഥേയരെ തോൽവിയിലേക്ക് നയിച്ചത്.
ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത് 70 റൺസെടുത്ത റീസ് ഹെന്‍ഡ്രിക്‌സ്, 51 റൺസെടുത്ത എയ്ഡന്‍ മാര്‍ക്രം 31 റൺസെടുത്ത റിലീ റൂസ്സോ എന്നിവരുടെ പ്രകടനമായിരുന്നു. ഡേവിഡ് വില്ലി ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി.






































