പ്രെസ്നെൽ കിംപെംബെ പാരീസ് സെന്റ് ജെർമെയ്നിൽ തുടര്‍ന്നേക്കും
പാരീസ് സെന്റ് ജെർമെയ്ൻ ഡിഫൻഡർ പ്രെസ്നെൽ കിംപെംബെ ഈ വേനൽക്കാലത്ത് പാർക്ക് ഡെസ് പ്രിൻസസിൽ തുടര്‍ന്നേക്കും.ചെല്‍സിയുടെ നീക്കം നിരസിച്ചാണ് താരം പിഎസ്ജിയില്‍ തുടരുന്നത്.കഴിഞ്ഞ സീസണിൽ മൗറിസിയോ പോച്ചെറ്റിനോയുടെ കീഴിൽ കിംപെംബെ 41 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയിരുന്നു.തിയാഗോ സിൽവയുടെ വിടവാങ്ങലിന് ശേഷം പിഎസ്ജിയുടെ പ്രതിരോധം മാർക്വിനോസുമായി ചേര്‍ന്ന് മികച്ച രീതിയില്‍ ആണ് കിംപെംബെ കൊണ്ടുപോകുന്നത്.
സ്റ്റാംഫോർഡ് ബ്രിഡ്ജിൽ തന്റെ മുന്‍ മാനേജര്‍ ആയ ടുഷലിന് ഒപ്പം ഒന്നിക്കാന്‍ താരം ഫ്രാന്‍സ് വിടുമെന്ന വാര്‍ത്ത കഴിഞ്ഞ സീസന് മുതല്‍ ഉണ്ടായിരുന്നു.പാർക് ഡെസ് പ്രിൻസസിലെ കരാര്‍ പൂര്‍ത്തിയാവാന്‍ ഇനിയും രണ്ടു വര്‍ഷം മാത്രമേ ബാക്കിയുള്ളൂ.എന്നാല്‍ താരത്തിനെ നേരില്‍ കണ്ട പിഎസ്ജിയുടെ ഫുട്ബോൾ ഉപദേഷ്ടാവ് ലൂയിസ് കാംപോസ് ഫ്രഞ്ച് തലസ്ഥാനത് തുടരാൻ നേരിട്ട് അഭ്യർത്ഥിക്കുകയായിരുന്നു.2005 ൽ ക്ലബ്ബിന്റെ യൂത്ത് അക്കാദമിയിൽ ചേർന്നതിന് ശേഷം 221 മത്സരങ്ങളിൽ താരം പിഎസ്ജിയെ പ്രതിനിധീകരിച്ചിട്ടുണ്ട്.






































