വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് ടോസ്, ബാറ്റിംഗ് തെരഞ്ഞെടുത്തു, ടീമിൽ ഒരു മാറ്റം
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണ്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഇന്ത്യന്‍ ഇലവനില്‍ ഇടം നേടി. ഇന്ത്യന്‍ കുപ്പായത്തില്‍ ഇതാദ്യമായാണ് സഞ്ജുവിന് തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ അവസരം ലഭിക്കുന്നത് എന്നതാണ് പ്രത്യേകത.
രണ്ടാം മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. അരങ്ങേറ്റത്തില്‍ നിറം മങ്ങിയ ആവേശ് ഖാന് പകരം പ്രസിദ്ധ് കൃഷ്ണ ടീമില്‍ തിരിച്ചെത്തി. വിന്‍ഡീസ് ടീമില്‍ മൂന്ന് മാറ്റങ്ങളുണ്ട്. ജേസണ്‍ ഹോള്‍ഡറും കീമോ പോളും കീസി കാര്‍ട്ടിയും വിന്‍ഡീസിന്‍റെ അന്തിമ ഇലവനിലെത്തി. ഇന്നും ജയിച്ചാല്‍ വെസ്റ്റ് ഇന്‍ഡീസില്‍ ഏകദിന പരമ്പര തൂത്തുവാരുന്ന ആദ്യ ഇന്ത്യന്‍ ടീമെന്ന റെക്കോര്‍ഡാണ് ക്യാപ്റ്റന്‍ ശിഖര്‍ വാന്‍റെ നേതൃത്വത്തിലറങ്ങുന്ന ടീം ഇന്ത്യക്ക് സ്വന്തമാവുക.
ടീം:
ഇന്ത്യ: ശിഖർ ധവാൻ, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ദീപക് ഹൂഡ, അക്സർ പട്ടേൽ, ഷാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചാഹൽ, പ്രശസ്ത് കൃഷ്ണ.
വെസ്റ്റ് ഇൻഡീസ്: ഷായ് ഹോപ്പ്, ബ്രാൻഡൻ കിംഗ്, കീസി കാർട്ടി, ഷമർ ബ്രൂക്‌സ്, നിക്കോളാസ് പുരാൻ, കെയ്ൽ മേയേഴ്‌സ്, ജേസൺ ഹോൾഡർ, കീമോ പോൾ, അകേൽ ഹൊസൈൻ, ഹെയ്‌ഡൻ വാൽഷ്, ജെയ്‌ഡൻ സീൽസ്






































