കാൽമുട്ടിന് പരിക്കേറ്റ പോൾ പോഗ്ബ ബാഴ്സലോണക്കെതിരായ സൗഹൃദ മത്സരത്തിൽ കളിച്ചേക്കില്ല
കാൽമുട്ടിന് പരിക്കേറ്റ യുവന്റസ് മിഡ്ഫീൽഡർ പോൾ പോഗ്ബ നാളെ ബാഴ്സലോണയ്ക്കെതിരെ ടെക്സസിലെ ഡാളസിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ നിന്ന് പുറത്തായതായി സീരി എ ക്ലബ് അറിയിച്ചു.വലത് കാൽമുട്ടിലെ വേദനയെ തുടർന്ന് പോൾ പോഗ്ബ റേഡിയോളജിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി, ഇത് ലാറ്ററൽ മെനിസ്കസിന് ക്ഷതം കണ്ടെത്തി,” ക്ലബ് തങ്ങളുടെ ഔദ്യോഗിക സൈറ്റ് വഴി വെളിപ്പെടുത്തി.

ക്ലബ് താരത്തിന്റെ പരിക്കില്‍ നിന്നുമുള്ള വീണ്ടെടുക്കൽ സമയം വെളിപ്പെടുത്തിയിട്ടില്ല. അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹം ഒരു സ്പെഷ്യലിസ്റ്റ് ഓർത്തോപീഡിക് കൺസൾട്ടേഷന് വിധേയനായേക്കും.മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആറ് സീസണുകൾക്ക് ശേഷം, ഫ്രഞ്ച് ഇന്റർനാഷണൽ പോഗ്ബ, ഒരു ഫ്രീ ഏജന്റായാണ് യുവന്റ്റസിലേക്ക് മടങ്ങിയെത്തിയത്.നിലവിലെ പരിക്കിന്റെ വെളിച്ചത്തില്‍ പ്രീ സീസന് മാത്രമല്ല സീരി എ സീസണിന്റെ തുടക്കത്തിലെ കുറച്ച് മത്സരങ്ങളും അദ്ദേഹത്തിന് നഷ്ടമായേക്കാം എന്നാണ് ഇപ്പോഴത്തെ കണക്ക്കൂട്ടല്‍.