എല്‍ ക്ലാസിക്കോ മത്സരത്തിനു ഡാനി കർവഹാലും കരിം ബെൻസെമയും ഉണ്ടായേക്കില്ല
ബാഴ്സലോണയ്ക്കെതിരായ പ്രീസീസൺ ഓപ്പണിംഗിന് മുമ്പായി റയൽ മാഡ്രിഡ് പരിക്കിന്റെ പ്രതിസന്ധി നേരിടുന്നു.ജൂലൈ 24 ന് അലജിയന്റ് സ്റ്റേഡിയത്തിൽ നടക്കുന്ന എല്‍ ക്ലാസിക്കോ മത്സരത്തില്‍ ഡാനി കർവഹാലും കരിം ബെൻസെമയും ഇല്ലെന്ന് സ്ഥിരീകരിച്ചു.മത്സരത്തിന് മുന്നോടിയായുള്ള റയൽ മാഡ്രിഡിന്റെ അവസാന പരിശീലന സെഷനിൽ കര്വഹാളിനു ണങ്കാലിന് പരിക്കേറ്റു, വേനൽ അവധി നീട്ടിയതിനാൽ ബെൻസിമയ്ക്ക് മാച്ച് ഫിറ്റ്നസ് കുറവാണ്.

യുണൈറ്റഡ് സ്റ്റേറ്റ്സിലെ പുനഃക്രമീകരിച്ച ലൈനപ്പിന്റെ ഭാഗമായി, കഴിഞ്ഞ മാസം യഥാക്രമം ചെൽസിയിൽ നിന്നും എഎസ് മൊണാക്കോയിൽ നിന്നും ചേർന്നതിന് ശേഷം സമ്മർ സൈനിംഗുകൾ അന്റോണിയോ റൂഡിഗറും ഔറേലിയൻ ചൗമേനിയും തങ്ങളുടെ ക്ലബ് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്.ഇനി സൈനിങ്ങുകള്‍ ഒന്നും തന്നെ സമ്മറില്‍ നടത്തില്ല എന്ന് അന്‍സലോട്ടി പറഞ്ഞിരുന്നു എങ്കിലും പല റോളിലും മികച്ച ഒരു രണ്ടാം ഓപ്ഷന് റയലിന് ഇല്ല.