European Football Foot Ball Top News

“മാഞ്ചസ്റ്റര്‍ ഏറെ മെച്ചപ്പെട്ടിരിക്കുന്നു ,എന്നാലും രണ്ടു ഗോള്‍ ലീഡ് നഷ്ട്ടപ്പെടുത്തിയത് നിർഭാഗ്യകരം.” – എറിക് ടെന്‍ ഹാഗ്

July 24, 2022

“മാഞ്ചസ്റ്റര്‍ ഏറെ മെച്ചപ്പെട്ടിരിക്കുന്നു ,എന്നാലും രണ്ടു ഗോള്‍ ലീഡ് നഷ്ട്ടപ്പെടുത്തിയത് നിർഭാഗ്യകരം.” – എറിക് ടെന്‍ ഹാഗ്

ശനിയാഴ്ച (ജൂലൈ 23) നടന്ന പ്രീ-സീസൺ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ട് ഗോളിന്റെ ലീഡ് നഷ്ട്ടപ്പെടുതിയതിനെതിരെ മാനേജര്‍ ടെന്‍ ഹാഗ്.25-ാം മിനിറ്റിൽ ജാഡോൺ സാഞ്ചോ ആദ്യ ഗോള്‍ നേടുകയും 17 മിനിറ്റിനുശേഷം മാറ്റി കാഷ് സെൽഫ് ഗോൾ വഴങ്ങുകയും ചെയ്തതോടെ റെഡ് ഡെവിൾസ് രണ്ടു ഗോളിന്‍റെ കുഷന്‍ ആസ്വദിച്ചു.എന്നാല്‍ ആസ്ട്ടന്‍ വില്ല രണ്ടാം പകുതിയില്‍ രണ്ടു ഗോള്‍ മടക്കി ഗെയിമിലേക്ക് തിരിച്ചു വന്നു.

“പിച്ചിനെക്കുറിച്ചോ കാലാവസ്ഥയെക്കുറിച്ചോ ഒഴികഴിവ് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. തെറ്റുകള്‍ ഫുട്ബോളില്‍ സാധാരണം ആണ്.പക്ഷേ ഈ രണ്ടാഴ്ചയിൽ ഞാൻ വളരെയധികം പുരോഗതി കണ്ടു. ആദ്യ പകുതിയിൽ, ഞാൻ ശരിക്കും മികച്ച ഫുട്ബോൾ ഞങ്ങളുടെ താരങ്ങളുടെ കാലില്‍ നിന്നും കണ്ടു.ഞങ്ങള്‍  ഗെയിം ശരിക്കും നിയന്ത്രിക്കുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. പക്ഷേ  രണ്ടാം പകുതിയിൽ സംഭവിച്ചതിൽ നിന്ന് പാഠം പഠിക്കണം.രണ്ടു ഗോള്‍ ലീഡ് വലിച്ചെറിഞ്ഞത് വളരെ മോശകരമായ സംഭവം ആണ്.” മത്സരശേഷം ടെന്‍ ഹാഗ് വെളിപ്പെടുത്തി.

Leave a comment