ആന്റണി മാര്‍ഷ്യലിനെ നിലനിര്‍ത്താൻ ക്ലബിനോട് ആവശ്യപ്പെട്ട് ടെൻ ഹാഗ്
ഫ്രഞ്ച് താരം ആന്റണി മാര്‍ഷ്യലിനെ ടീമില്‍ നിലനിര്‍ത്തണമെന്ന ആവശ്യവുമായി പുതിയ പരിശീലകൻ എറിക് ടെൻ ഹാഗ്. റൊണാള്‍ഡോയെ വില്‍ക്കില്ലെന്ന് പുതിയ പരിശീലകന് എറിക് ടെന്‍ഹാഗ് വ്യക്തമാക്കിയെങ്കിലും പ്രീ സീസണ് മത്സരങ്ങള്‍ തുടരുമ്പോഴും സൂപ്പര്‍താരം ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ വിടുമെന്ന അനിശ്ചിതത്വത്തിനിടെയാണ് മാര്‍ഷ്യലിനെ ടീമില്‍ നിലനിര്‍ത്താനുള്ള ആലോചന.
പ്രീ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്തതും മാർഷ്യലിന് തുണയായി. റാഷ്ഫോർഡ്, സാഞ്ചോ എന്നിവർക്കൊപ്പം നമ്പർ 9 പൊസിഷനിൽ പ്രധാന താരമായാണ് ഫ്രഞ്ച് താരത്തെ പരിശീലകൻ എറിക് ടെൻ ഹാഗ് കാണുന്നത്. ബെഞ്ചമിന്‍ പവാദിനെ ടീമിലെത്തിക്കാനും യുണൈറ്റഡ് ചര്‍ച്ചകള്‍ തുടങ്ങി. ചാംപ്യന്‍സ് ലീഗ് ടീമിനായുള്ള സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ശ്രമം തുടരുകയാണ്.
കഴിഞ്ഞ മൂന്ന് പ്രീ-സീസൺ മത്സരത്തിലും മാർഷ്യലിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. മുന്നേറ്റ നിരയിൽ ഗംഭീര പ്രകടനം കാഴ്ച്ചവെച്ച താരം രണ്ട് മത്സരങ്ങളിലും വല കുലുക്കിയിരുന്നു. റാഷ്ഫോർഡ്, സാഞ്ചോ, മാർഷ്യൽ എന്നി ത്രിമൂർത്തികളായിരിക്കും വരുന്ന സീസണിൽ യുണൈറ്റഡിനെ നയിക്കുകയെന്ന വ്യക്തമായ സൂചനയും ടെൻ ഹാഗ് പ്രീ-സീസണിലൂടെ പറഞ്ഞുവെക്കുന്നുണ്ട്.






































