വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ നിന്നും ജഡേജ പുറത്തേക്ക്?
വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിൽ നിന്ന് ഓൾറൗണ്ടർ രവീന്ദ്ര ജഡേജ പുറത്ത്. വലത് കാൽമുട്ടിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. പരിക്ക് ഭേദമാവുന്നത് കണക്കിലെടുത്ത് മാത്രമേ മൂന്നാം ഏകദിനത്തിൽ ജഡേജയ്ക്ക് കളിക്കാനാവൂമോ എന്ന് തീരുമാനംമാകൂ എന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ട്വന്റി-20 മത്സരങ്ങളുടെ ഭാഗമാവാന്‍ സാധിച്ചേക്കുമെന്നാണ് കരുതുന്നത്. കൂടുതല്‍ പരിശോധനയ്ക്ക് ശേഷമേ പരിക്ക് ഗുരുതരമാണോ എന്ന് വ്യക്തമാകൂ.
രോഹിത് ശര്‍മ, വിരാട് കോലി തുടങ്ങിയ സീനിയര്‍ താരങ്ങളില്ലാതെയിറങ്ങുന്ന ഏകദിന പരമ്പരയില്‍ ശിഖര്‍ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. വൈസ് ക്യാപ്റ്റന്‍ കൂടിയായ ജഡേജയുടെ അഭാവം ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. കൊവിഡ് ബാധിച്ചതിനാല്‍ ഓപ്പണര്‍ കെ.എല്‍. രാഹുലിന് പരമ്പരയിലെ ട്വന്റി-20 മത്സരങ്ങള്‍ നഷ്ടമാകും. താരത്തിന് പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും കളിക്കാന്‍ സാധിക്കില്ലെന്നാണ് സൂചന. അടുത്തിടെ ശസ്ത്രക്രിയയ്ക്ക് വിധേയനായ താരത്തിന് ഏകദിന പരമ്പരയില്‍ വിശ്രമം അനുവദിച്ചിരുന്നു.






































