യുണൈറ്റഡ് ഏറെ മെച്ചപ്പെട്ടിരിക്കുന്നു – സ്റ്റീവന്‍ ജെറാര്‍ഡ്
പുതിയ മാനേജർ എറിക് ടെൻ ഹാഗിന്റെ വരവിനുശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് അടിമുടി മാറി എന്ന് ആസ്റ്റൺ വില്ല മാനേജർ സ്റ്റീവൻ ജെറാർഡ്.ജൂലൈ 23-ന് ഓസ്ട്രേലിയയിലെ പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ നടക്കുന്ന പ്രീ-സീസൺ സൗഹൃദ മത്സരത്തിൽ വില്ല റെഡ് ഡെവിൾസിനെ നേരിടാന്‍ ഒരുങ്ങുകയാണ്.
പ്രീമിയർ ലീഗിൽ ഒരു പുതിയ മാനേജരെ നേരിടുന്നതിത്തിന്റെ ആവേശം തനിക് ഉണ്ടെന്നു ജെറാര്‍ഡ് വെളിപ്പെടുത്തി.”പ്രീ-സീസണിലെ അവരുടെ പ്രകടനങ്ങളിൽ ഞാൻ ശരിക്കും ആശ്ചര്യപ്പെട്ടു.“അവർ കളിച്ച എല്ലാ ഗെയിമുകളും ഞങ്ങൾ കണ്ടു, അവര്‍ ഏറെ മെച്ചപ്പെട്ടിരിക്കുന്നു.അവരുടെ ക്യാമ്പിൽ നിന്ന് ധാരാളം പോസിറ്റീവ് വാര്‍ത്തകള്‍ ആണ് വരുന്നത്.അത് തന്നെ വളരെ നല്ലൊരു കാര്യം ആണ്.”ക്ലബിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി പെർത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ വില്ലയുടെ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിച്ച സ്റ്റീവൻ ജെറാർഡ് പറഞ്ഞു.