ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ പാകിസ്ഥാന് 4 വിക്കറ്റ് വിജയം
ശ്രീലങ്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന് 4 വിക്കറ്റ് വിജയം. ശ്രീലങ്ക ഉയര്‍ത്തിയ 342 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് രണ്ടാം ഇന്നിംഗ്സില്‍ ബാറ്റേന്തിയ പാക് പട 6 വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തുകയായിരുന്നു. ഏഴ് വിക്കറ്റ് ശേഷിക്കെ അവസാന ദിനം പാകിസ്ഥാന് ജയത്തിലേക്ക് 120 റണ്‍സ് കൂടി വേണമായിരുന്നു
രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ ഓപ്പണര്‍ അബ്ദുള്ള ഷഫീഖാണ് പാകിസ്ഥാന്റെ വിജയശില്‍പ്പി. രണ്ടാം ഇന്നിങ്‌സില്‍ സാമാന്യം ഉയര്‍ന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സന്ദർശകർക്കു വേണ്ടി ഷഫീഖിന്റെ സെഞ്ചുറി നേടിയ പ്രകടനമാണ് അനായാസ ജയം ഒരുക്കിയത്.
408 പന്തുകളില്‍ നിന്ന് പുറത്താവാതെ 160 റണ്‍സാണ് താരം നേടിയത്. 55 റണ്‍സെടുത്ത നായകന്‍ ബാബര്‍ അസം, 40 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാന്‍ എന്നിവരും പാകിസ്ഥാന് വേണ്ടി തിളങ്ങി. ശ്രീലങ്കയ്ക്ക് വേണ്ടി പുത്തന്‍ താരോദയം പ്രഭാത് ജയസൂര്യ നാലുവിക്കറ്റെടുത്തു. ആദ്യ ഇന്നിങ്‌സില്‍ അഞ്ചുവിക്കറ്റ് വീഴ്ത്താന്‍ ജയസൂര്യയ്ക്ക് സാധിച്ചിരുന്നു.






































