ഹോൾഡർ തിരിച്ചെത്തി, ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് വിൻഡീസ്
ജൂലൈ 22-ന് ആരംഭിക്കുന്ന ഇന്ത്യയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള 13 അംഗ ടീമിനെ വെസ്റ്റ് ഇൻഡീസ് പ്രഖ്യാപിച്ചു. ലൈനപ്പ് ശക്തമാക്കാൻ, വിശ്രമം അനുവദിച്ച വെറ്ററൻ ഓൾറൗണ്ടർ ജേസൺ ഹോൾഡറെ സെലക്ടർമാർ തിരിച്ചുവിളിച്ചതാണ് ടീമിലെ ശ്രദ്ധേയമായ മാറ്റം.
ടീമിന്റെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമായ നിക്കോളാസ് പൂരാന്റെയും ഷായ് ഹോപ്പിന്റെയും പ്രകടനങ്ങളിലാണ് വിൻഡീസ് പ്രതീക്ഷയർപ്പിക്കുന്നതെങ്കിലും റോവ്മാൻ പവൽ, ജേസൺ ഹോൾഡർ തുടങ്ങിയവരുടെ പ്രകടനവും ശ്രദ്ധേയമാവും. അടുത്തിടെ അവസാനിച്ച ബംഗ്ലാദേശ് പര്യടനത്തിൽ ഉണ്ടായിരുന്ന ആൻഡേഴ്സൺ ഫിലിപ്പും റൊമാരിയോ ഷെപ്പേർഡും മാത്രമാണ് ടീമിൽ നിന്ന് ഒഴിവാക്കിയ താരങ്ങൾ.
ഏകദിനത്തിനുള്ള വെസ്റ്റ് ഇൻഡീസ് ടീം: നിക്കോളാസ് പൂരാൻ (ക്യാപ്റ്റൻ), ഷായ് ഹോപ്പ് (വൈസ് ക്യാപ്റ്റൻ), ഷമർ ബ്രൂക്‌സ്, കീസി കാർട്ടി, ജേസൺ ഹോൾഡർ, അകാൽ ഹൊസൈൻ, അൽസാരി ജോസഫ്, ബ്രാൻഡൻ കിംഗ്, കൈൽ മേയേഴ്‌സ്, ഗുഡകേഷ് മോട്ടി, കീമോ പോൾ, റോവ്മാൻ പവൽ. ജെയ്ഡൻ സീൽസ്
റിസർവ്: റൊമാരിയോ ഷെപ്പേർഡ്, ഹെയ്ഡൻ വാൽഷ് ജൂനിയർ.






































