രണ്ടാം പ്രീ സീസണ് വിജയമായി യുണൈറ്റഡ്
എംസിജിയിൽ മെൽബൺ വിക്ടറിയെ 4-1ന് തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജരായി എറിക് ടെൻ ഹാഗ് തന്റെ വിജയത്തുടക്കം തുടർന്നു.തായ്ലൻഡ്, ഓസ്ട്രേലിയ പര്യടനത്തിലെ രണ്ടാം മത്സരം ആരംഭിക്കാൻ ടെൻ ഹാഗ് തന്റെ ഏറ്റവും ശക്തമായ ടീമിനെ വീണ്ടും തിരഞ്ഞെടുത്തു.എന്നാല്‍ ലിവര്‍പൂളിനെതിരെ ഉണ്ടായ പോലെ ആയിരുന്നില്ല.പ്രീസീസണിലെ ആദ്യ ഗെയിം കളിച്ച ആതിഥേയർ അഞ്ച് മിനിറ്റിനുള്ളിൽ ലീഡ് നേടി.അതോടെ യുണൈറ്റഡിന് മേല്‍ സമ്മര്‍ദം അടിഞ്ഞു കൂടി.

ക്രിസ് ഇക്കോനോമിഡിസ് ആണ് അഞ്ചാം മിനുട്ടില്‍ ഗോള്‍ നേടിയത്.ഇതിനു മറുപടിയായി യുണൈറ്റഡ് താരങ്ങള്‍ സ്കോട്ട് മക്ടോമിനയ്, ആന്റണി മാർഷ്യൽ, മാർക്കസ് റാഷ്ഫോർഡ് എന്നിവര്‍ കൃത്യമായ ഇടവേളകളില്‍ സ്കോര്‍ കണ്ടെത്തി.90 ആം മിനുട്ടില്‍ എഡ്മണ്ട് ലുപാങ്കു നേടിയ ഓണ്‍ ഗോളും കൂടി ആയതോടെ സ്കോര്‍ നില 4-1.