ലിസാൻഡ്രോ മാര്‍ട്ടിനസിനെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, പ്രഖ്യാപനം ഉടൻ
അയാക്സിന്റെ അര്‍ജന്റൈന്‍ താരം ലിസാൻഡ്രോ മാര്‍ട്ടിനസിനെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആംസ്റ്റർഡാമിലെത്തി. സെന്റര്‍ ബാക്കായും ഫുള്‍ ബാക്കായും ഹോള്‍ഡിങ് മിഡ്ഫീല്ഡറുടെ റോളിലും കളിക്കാന്‍ കഴിയുന്ന താരത്തിനായി യുണൈറ്റഡ് നേരത്തെ രണ്ട് ഓഫറുകള്‍ സമര്‍പ്പിച്ചിരുന്നെങ്കിലും അയാക്സ് നിരസിച്ചിരുന്നു.
എന്നാൽ താരത്തിന് യുണൈറ്റഡിലേക്ക് കൂടുമാറ്റം നടത്താൻ താത്പര്യമുണ്ടെന്ന് അയാക്സിനെ അറിയിച്ചതോടെ സ്ഥിതിഗതികൾ മാറി. ഏകദേശം 55 മില്യൺ യൂറോ മുടക്കിയാണ് റെഡ് ഡെവിൾസ് പ്രതിരോധത്തിലേക്ക് മാര്‍ട്ടിനസിനെ എത്തിക്കുന്നത്. 50 മില്യൺ യൂറോയും അഞ്ചു മില്യൺ യൂറോ ആഡ് ഓണും നല്കുന്ന രീതിയിലാണ് ധാരണ.
പുതിയ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗിന് കീഴിൽ പ്രവർത്തിച്ച് പരിചയമുള്ള പ്രതിരോധ താരത്തെ ടീമിലെത്തിക്കാനായാൽ അത് വലിയൊരു നേട്ടമാകും എമിറേറ്റ്സ് ക്ലബിന്. സെന്റർ-ബാക്ക്, ലെഫ്റ്റ്-ബാക്ക് അല്ലെങ്കിൽ ഡിഫൻസീവ് മിഡ്ഫീൽഡ് എന്നീ വ്യത്യസ്ത പൊസിഷനികളിലും കളിക്കാൻ മികവുള്ള താരമാണ് അർജന്റീനിയൻ ഇന്റർനാഷണൽ ലിസാൻഡ്രോ മാർട്ടിനെസ്.






































