ആഭ്യന്തര ക്രിക്കറ്റിൽ റായിഡു ഇനി ബറോഡയിൽ കളിക്കും
വരാനിരിക്കുന്ന ആഭ്യന്തര സീസണിൽ ബറോഡയിൽ കളിക്കുമെന്ന് അറിയിച്ച് സീനിയർ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു. നേരത്തെ ആന്ധ്ര ക്രിക്കറ്റ് അസോസിയേഷനിൽ നിന്ന് റായിഡുവിന് ഇതുസംബന്ധിച്ച് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) ലഭിച്ചിരുന്നു. വലംകൈയ്യൻ ബാറ്റ്സ്മാൻ തന്റെ പുതിയ ടീമിനായി ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും കളിക്കാൻ ലഭ്യമാണെന്ന് അറിയിച്ചു.
2017 നവംബറിന് ശേഷം അമ്പാട്ടി റായിഡു ഒരു ഫസ്റ്റ് ക്ലാസ് മത്സരം പോലും കളിച്ചിട്ടില്ല. എങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ ഹൈദരാബാദ്, ആന്ധ്രാപ്രദേശ്, വിദർഭ, കൂടാതെ ബറോഡ എന്നിവരെയും റായിഡു പ്രതിനിധീകരിച്ചിട്ടുണ്ട്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ റായിഡു 97 മത്സരങ്ങൾ കളിക്കുകയും 45.56 എന്ന മികച്ച ശരാശരിയിൽ 6151 റൺസ് നേടുകയും ചെയ്തിട്ടുണ്ട്. 34 അർധസെഞ്ചുറികളും 16 സെഞ്ചുറികളുമാണ് താരത്തിന്റെ പേരിൽ ഇതുവരെ കുറിക്കപ്പെട്ടിട്ടുള്ളത്. ലിസ്റ്റ്-എ ഫോർമാറ്റിൽ വലംകൈയ്യൻ ബാറ്റ്സ്മാൻ 172 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കൂടാതെ 5479 റൺസ് നേടിയിട്ടുണ്ട്, പുറത്താകാതെ 124 റൺസാണ് റായുഡുവിന്റെ ഉയർന്ന വ്യക്തിഗത സ്കോർ






































